‘ലൈംഗികബന്ധത്തിന് വേണ്ടി ഗോവിന്ദച്ചാമി എന്തും ചെയ്യും, ആണായാലും പെണ്ണായാലും അവന് പ്രശ്നമില്ല’

ഗോവിന്ദച്ചാമി കേരളം വിട്ടാൽ പിടികൂടാൻ ബുദ്ധിമുട്ടാണെന്ന് മുൻപ് പിടികൂടിയ അന്വേഷണ ഉദ്യോഗസ്ഥൻ അഷ്റഫ് മണലാടി. കുറ്റബോധം ലവലേശമില്ലാത്ത കൊടും ക്രിമിനലാണ് ഗോവിന്ദച്ചാമി. ലൈംഗികബന്ധത്തിനും പൈസക്കും വേണ്ടി എന്തും ചെയ്യുമെന്നും ആണായാലും പെണ്ണായാലും അവന് പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു.
അവൻ ജയിൽ ചാടുമെന്ന് ഇടയ്‌ക്കിടെ തോന്നിയിരുന്നു. അവന് പുനെ, ആന്ധ്ര, മഹാരാഷ്‌ട്ര തുടങ്ങി എല്ലായിടത്തും കേസുകളുണ്ട്. 14 കേസുകളിൽ ശിക്ഷിക്കപ്പെട്ടുണ്ട്. കേരളം വിട്ടു കഴിഞ്ഞാൽ അവനെ കിട്ടാൻ ബുദ്ധിമുട്ടാണ്. കേരളത്തിന് പുറത്ത് അവനെ തിരിച്ചറിയുന്നവർ കുറവാണ്. മഹാരാഷ്‌ട്രയിലും ആന്ധ്ര കമ്മം ഏരിയയിലെ നക്സലുകളുമായും അവന് ബന്ധങ്ങളുണ്ട്.
അവന് ശാരീരിക ബലവും കൂടുതലാണ്. അക്കാലത്ത് നാല് പൊലീസുകാർക്ക് അവനെ നിയന്ത്രിക്കാൻ പറ്റായിട്ടില്ല. അവനെ പോലുള്ള കൊടും ക്രിമിനലിന് ശക്തമായ നിരീക്ഷണം വേണ്ടിയിരുന്നതാണ്. അവൻ സ്ഥിരം കുറ്റവാളിയാണ്. പാൽപായസം കണ്ടിട്ട് ആരെങ്കിലും ഇട്ടെറിഞ്ഞ് പോരുമോ എന്നാണ് ആ കുട്ടിയെ റെയ്പ് ചെയ്ത കാര്യത്തിൽ അവൻ പറഞ്ഞത്,അഷ്റഫ് മണലാടി പറഞ്ഞു.