ഇന്നും സ്വര്‍ണക്കുതിപ്പ്, റെക്കോഡ് വില; രണ്ടുദിവസം കൊണ്ട് 2560 രൂപയുടെ വര്‍ധന

 
gold

കോഴിക്കോട്: റെക്കോഡ് തിരുത്തി മുന്നേറുന്ന സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ്. പവന്‍ വില 760 രൂപ വര്‍ധിച്ച് 1,08,000 രൂപയിലെത്തി. ഇന്നലെ രണ്ടുതവണയായി 1800 രൂപ പവന് വര്‍ധിച്ചിരുന്നു. ഇതോടെ രണ്ടുദിവസം കൊണ്ട് 2560 രൂപയുടെ വര്‍ധനവാണുണ്ടായത്. ഇന്ന് ഗ്രാം വില 13,405ല്‍ നിന്ന് 95 രൂപ വര്‍ധിച്ച് 13,500 രൂപയിലെത്തി.

ആഗോളതലത്തിലെ സംഘര്‍ഷ സാഹചര്യങ്ങള്‍ അയവില്ലാതെ തുടരുന്നതാണ് സ്വര്‍ണവിലയുടെ കുതിപ്പിന് പ്രധാന കാരണമാകുന്നത്. ഗ്രീന്‍ലാന്‍ഡിനെ ചൊല്ലി യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുമേല്‍ അധിക തീരുവ ചുമത്താനുള്ള ട്രംപിന്‌റെ നീക്കമാണ് ഇപ്പോഴത്തെ കുതിപ്പിന് പിന്നില്‍.

പുതുവര്‍ഷത്തില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് തുടരുന്നത്. ജനുവരി ഒന്നിന് 99,040 രൂപയായിരുന്നു വില. 20 ദിവസം കൊണ്ട് 8960 രൂപയുടെ വര്‍ധനവാണുണ്ടായത്. നിലവിലെ വിലയില്‍ പണിക്കൂലി ഉള്‍പ്പെടെ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 1.20 ലക്ഷത്തിനടുത്ത് നല്‍കേണ്ട സാഹചര്യമാണ്.

Tags

Share this story

From Around the Web