സ്വർണ വിലയിൽ 'നോൺ സ്റ്റോപ്പ്' കുതിപ്പ്! കേരളത്തിൽ ഇന്നും വില വർദ്ധിച്ചു; രണ്ട് ദിവസം കൊണ്ട് 960 രൂപ കൂടി
 

 
gold

കൊച്ചി: റേക്കോഡ് വിലയിൽനിന്ന് കുത്തനെ താഴ്ന്ന സ്വർണം രണ്ടുദിവസമായി തിരിച്ചുവരവിന്റെ പാതയിൽ. ഇന്നലെ നേരിയ വർധന രേഖപ്പെടുത്തിയതിന് പിന്നാലെ ഇന്ന് (ജനുവരി 02) ഗ്രാമിന് 105 രൂപയും പവന് 840 രൂപയും കൂടി. ഇതോടെ യഥാക്രമം 12,485 രൂപയും 99,880 രൂപയുമാണ് കേരളത്തിലെ സ്വർണവില.

ആഗോളവിപണിയിലും 44.38 ഡോളറാണ് ഇന്ന് ട്രോയ് ഔൺസിന് കൂടിയത്. 4,372.98 ഡോളറാണ് സ്പോട്ഗോൾഡ് ട്രോയ് ഔൺസിന് വില. ഇന്നലെ 4,325.44 ഡോളറായിരുന്നു. 1.03 ശതമാനമാണ് വർധന. യു.എസ് ഗോൾഡ് ഫ്യൂച്ചർ വില ഒരു ശതമാനം വർധിച്ച് 4,384.45 ഡോളറായി. ഇന്നലെ 4,332.10 ഡോളറായിരുന്നു.

Tags

Share this story

From Around the Web