സ്വർണത്തിന് വൻ വിലയിടിവ്; ഇന്നത്തെ നിരക്കറിയാം
Jul 27, 2025, 11:23 IST

സംസ്ഥാനത്ത് സ്വര്‍ണവില തുടർച്ചയായ മൂന്ന് ദിവസം കുറഞ്ഞിരിക്കുകയാണ്. അവധി ആയതിനാൽ ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 73,280 രൂപയാണ് വില. ഇന്നും അതാണ് വില. മൂന്ന് ദിവസത്തിനിടെ 1,760 രൂപയുടെ കുറവാണുണ്ടായത്.
ഇന്നലെ മാത്രം ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപയാണ് കുറഞ്ഞത്. 9,160 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസം ഇരുപത്തിമൂന്നാം തീയതി സ്വര്‍ണവില 75,040 ല്‍ എത്തിയിരുന്നു. അതായിരുന്നു ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. ജൂലൈ ഒന്‍പതിലെ 72,000 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്.