സ്വർണവിലയിൽ ഇന്നും വൻ വർധന; റെക്കോഡ് വില

 
gold

കൊച്ചി: തുടർച്ചയായി അഞ്ചാം ദിവസവും സ്വർണവില കുതിച്ചുയർന്നു. ഇന്ന് (ഒക്ടോ. 7) സ്വർണം ഗ്രാമിന് 115 രൂപയും പവന് 920 രൂപയുമാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 11,185 രൂപയും പവന് 89,480 രൂപയുമായി. ഇതോടെ ഒരുപവൻസ്വർണാഭരണം വാങ്ങാൻ നികുതിയും പണിക്കൂലിയും അടക്കം ഒരുലക്ഷത്തിനടുത്ത് ചിലവാകും.

ഇന്നലെ ഗ്രാമിന് 125 രൂപയുടെ വർധിച്ച് 11,070 രൂപയായിരുന്നു. പവന് 1000 രൂപയാണ് ഇന്നലെ കൂടിയത്. 88,560 രൂപയായിരുന്നു ഇന്നലത്തെ പവൻ വില.

സ്വർണത്തിന് ഒരുമാസത്തിനിടെ 11,840 രൂപയാണ് കൂടിയത്. സെപ്തംബർ മാസം തുടക്കത്തിൽ 77,640 രൂപയായിരുന്നു ഒരു പവൻ (8 ഗ്രാം, 22 കാരറ്റ്) സ്വർണത്തിന്റെ വില. എന്നാൽ, മാസം അവസാനിക്കുമ്പോൾ വില കുത്തനെ ഉയർന്നു. സെപ്തംബർ 30-ന് 86,760 രൂപയായി.

ഒക്ടോബർ മാസത്തിലും വർധനവ് തുടരുകയാണ്. ഒക്ടോബർ 1ന് രാവിലെ 87,000 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. ഒക്ടോബർ 3ന് രാവിലെ രേഖപ്പെടുത്തിയ 86,560 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. എന്നാൽ, തൊട്ടടുത്ത ദിവസങ്ങളിൽ വില കുതിച്ചുയർന്നു.

18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 100 രൂപ കൂടി 9200 രൂപയായും 14കാരറ്റിന്റേത് 70 രൂപ കൂടി 7170 രൂപയായും ഉയർന്നു. ആഗോള വിപണിയിലും സ്വർണം ചരിത്ര മുന്നേറ്റം തുടരുകയാണ്. 3,974.78 ഡോളറാണ് ട്രായ് ഔൺസിന് വില. റെക്കോഡ് നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Tags

Share this story

From Around the Web