വീണ്ടും കുതിച്ചുകയറി സ്വർണം; ഇന്ന് സർവകാല റെക്കോഡ് വിലtext_fields
Oct 11, 2025, 10:06 IST

കൊച്ചി: പുതിയ റെക്കോഡ് സൃഷ്ടിച്ച് സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. 22 കാരറ്റ് (916) സ്വർണത്തിന് ഗ്രാമിന് 50 രൂപ ഉയർന്ന് 11,390 രൂപയായി. പവന് 400 രൂപ കൂടി 91,120 രൂപയാണ് ഇന്നത്തെ (ഒക്ടോ. 11) വില. എക്കാലത്തെയും ഉയർന്ന വിലയാണിത്.
ഇന്നലെ രാവിലെ കുത്തനെയിടിഞ്ഞ സ്വർണവില ഉച്ചതിരിഞ്ഞ് വീണ്ടും തിരിച്ചുകയറിയിരുന്നു. ഗ്രാമിന് 170 രൂപയും പവന് 1360 രൂപയുമാണ് ഇന്നലെ രാവിലെ കുറഞ്ഞത്. ഇതോടെ 11,210 രൂപയും പവന് 89,680 രൂപയുമായിരുന്നു വില. എന്നാൽ, ഇന്നലെ ഉച്ച തിരിഞ്ഞ് ഗ്രാമിന് 130 രൂപ ഉയർന്ന് 11,340 രൂപയും പവന് 1040 രൂപ കൂടി 90, 720 രൂപയുമായി.
ഇന്നലെ 100 ഡോളറോളം ഇടിഞ്ഞ അന്താരാഷ്ട്ര സ്വർണ്ണവില ട്രായ് ഔൺസിന് 56 ഡോളർ കൂടി 4,017.18 ആയി. വ്യാഴാഴ്ച അന്താരാഷ്ട്ര സ്വർണവില ഔൺസിന് 4058-60 ഡോളർ വരെ പോയിരുന്നു.