“യുദ്ധം ചെയ്യുന്നവരുടെ പ്രാർഥന ദൈവം കേൾക്കില്ല”: ഓശാന ഞായർ സന്ദേശത്തിൽ ലെയോ പാപ്പ

 
leo

ലോകത്ത് വർധിച്ചുവരുന്ന അക്രമങ്ങളിലും യുദ്ധങ്ങളിലും ശക്തമായ ആശങ്ക രേഖപ്പെടുത്തി ലെയോ പതിനാലാമൻ മാർപാപ്പ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന ഓശാന ഞായർ തിരുക്കർമ്മങ്ങൾക്കിടെ നൽകിയ സന്ദേശത്തിലാണ് യുദ്ധം ചെയ്യുന്നവർക്ക് ദൈവത്തിന്റെ പിന്തുണ ഉണ്ടാകില്ലെന്ന് പാപ്പ ഓർമ്മിപ്പിച്ചത്.

​യേശുക്രിസ്തു സമാധാനത്തിന്റെ രാജാവാണെന്നും അക്രമത്തിലൂടെയോ, ആയുധത്തിലൂടെയോ ദൈവത്തെ പ്രീതിപ്പെടുത്താൻ കഴിയില്ലെന്ന് മാർപാപ്പ പറഞ്ഞു. യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ ഉടൻ ആയുധം താഴെവയ്ക്കണമെന്ന് ആഹ്വാനം ചെയ്ത പാപ്പ, യുദ്ധത്തിന്റെ ഇരകളാകുന്ന പാവപ്പെട്ടവർക്കും ആലംബഹീനർക്കും വേണ്ടി പ്രത്യേക പ്രാർഥനകൾ നടത്തി. അക്രമം ഒന്നിനും പരിഹാരമല്ലെന്നും യേശു കാണിച്ചുതന്ന വിനയത്തിന്റെയും സമാധാനത്തിന്റെയും പാതയാണ് ലോകത്തിന് ആവശ്യമെന്നും പാപ്പ കൂട്ടിച്ചേർത്തു.

വത്തിക്കാനിലെ ഓശാന ഞായർ തിരുകർമ്മങ്ങളിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു.

Tags

Share this story

From Around the Web