ദൈവം കുടുംബങ്ങൾക്ക് പരിപൂർണ്ണ മാതൃകയായ തിരുക്കുടുംബം നൽകി: ലെയോ പതിനാലാമൻ പാപ്പ

കുടുംബങ്ങളുടെ ബുദ്ധിമുട്ടുകളിൽ അവരെ സഹായിക്കുന്നതിന് ദൈവം തിരുകുടുംബത്തെ ഒരു ഉത്തമ മാതൃകയായി വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ലെയോ പതിനാലാമൻ പാപ്പ. കുടുംബത്തിന്റെ ഭാവിയെക്കുറിച്ച് ലാറ്റിനമേരിക്കൻ, കരീബിയൻ എപ്പിസ്കോപ്പൽ കൗൺസിൽ (CELAM) സംഘടിപ്പിച്ച ജൂബിലി മീറ്റിംഗിൽ പങ്കെടുക്കുന്നവരോടു സംസാരിക്കുകയായിരുന്നു പരിശുദ്ധ പിതാവ്.
പ്രത്യാശയുടെ ജൂബിലിയുടെ പശ്ചാത്തലത്തിൽ കുടുംബത്തിന്റെ ഭാവിയെക്കുറിച്ച് യോഗം ചർച്ച ചെയ്തുവരികയാണെന്ന് അനുസ്മരിച്ചുകൊണ്ട്, ജൂബിലി, പ്രത്യാശ, കുടുംബം എന്നീ മൂന്നു വാക്കുകളിലാണ് പാപ്പ തന്റെ പ്രഭാഷണം കേന്ദ്രീകരിച്ചത്. യേശുവിലാണ് നമ്മുടെ യഥാർഥ സന്തോഷം നാം കണ്ടെത്തുന്നത്. അവയിലൂടെയാണ് യേശു വഴിയും സത്യവും ജീവനുമാണെന്ന് നാം മനസ്സിലാക്കിയതെന്നും പാപ്പ പറഞ്ഞു.
പ്രത്യാശയുടെ ജൂബിലി ദൈവം തന്നെയാകുന്ന ആ സത്യവുമായുള്ള ഒരു കണ്ടുമുട്ടലിലേക്കുള്ള യാത്രയാണ്. മാനുഷിക സുരക്ഷകളിലും ലൗകിക പ്രതീക്ഷകളിലും നമ്മുടെ ജീവിതം കെട്ടിപ്പടുക്കുന്നതിന്റെ അപകടത്തിൽ വീഴാനുള്ള നമ്മുടെ പ്രവണതയ്‌ക്കെതിരെ മാർപാപ്പ മുന്നറിയിപ്പ് നൽകുന്നു. ദാരിദ്ര്യം, കുടിയേറ്റം, അക്രമം എന്നിവയുൾപ്പെടെ ഇന്ന് കുടുംബങ്ങൾ നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ട്. കുടുംബജീവിതത്തെ പിന്തുണയ്ക്കാനും സംരക്ഷിക്കാനും സഭയെയും പൊതുസ്ഥാപനങ്ങളെയും പാപ്പ പ്രേരിപ്പിച്ചു.