വിശുദ്ധനാട്ടിൽ സമാധാനത്തിനായി ഇന്ന് ലോകമെമ്പാടുമുള്ള വിശ്വാസികൾ അണിചേരുന്ന ആഗോള ജപമാല പ്രാർഥന

 
2222

യുദ്ധവും അശാന്തിയും വിതച്ച വിശുദ്ധ നാട്ടിൽ സമാധാനം തിരിച്ചെത്തുന്നതിനായി ആഗോള ജപമാല പ്രാർഥന സംഘടിപ്പിക്കുന്നു. ലെയോ പതിനാലാമൻ മാർപാപ്പയുടെ പ്രത്യേക ആഹ്വാനപ്രകാരം മാർച്ച് 28 ശനിയാഴ്ചയാണ് ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികൾ ഈ പ്രാർഥനാ യജ്ഞത്തിൽ പങ്കുചേരുന്നത്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നിന്നായിരിക്കും ഇതിന് നേതൃത്വം നൽകുക.

ഇസ്രായേൽ-പാലസ്തീൻ മേഖലകളിൽ തുടരുന്ന സംഘർഷങ്ങൾക്ക് അറുതി വരുത്താനും ദുരിതമനുഭവിക്കുന്ന ജനതയ്ക്ക് പ്രത്യാശ പകരാനുമാണ് ഈ സംയുക്ത പ്രാർഥനയിലൂടെ ലക്ഷ്യമിടുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള രൂപതകളും ഇടവകകളും ഈ ഉദ്യമത്തിൽ പങ്കുചേരാൻ വത്തിക്കാൻ നിർദ്ദേശം നൽകി. സമാധാനം എന്നത് ദൈവത്തിന്റെ ദാനമാണെന്നും പ്രാർഥനയിലൂടെ മാത്രമേ കഠിനമായ ഹൃദയങ്ങളെ മാറ്റാൻ കഴിയൂ എന്നും മാർപാപ്പ പറഞ്ഞു.

വത്തിക്കാനിൽ നടക്കുന്ന പ്രധാന പ്രാർഥനാ ചടങ്ങുകൾ വത്തിക്കാൻ ന്യൂസ് വഴിയും വിവിധ കത്തോലിക്കാ ചാനലുകൾ വഴിയും തത്സമയം സംപ്രേക്ഷണം ചെയ്യും. വിവിധ ഭാഷകളിലായിരിക്കും ജപമാല അർപ്പിക്കുക.

Tags

Share this story

From Around the Web