പ്രതികാരത്തിന്റെ യുക്തി ഉപേക്ഷിക്കുക, ഹൃദയങ്ങളെ വിദ്വേഷത്തിൽ നിന്നു മോചിപ്പിക്കുക: ലെയോ പതിനാലാമൻ പാപ്പ

പ്രതികാരത്തിന്റെ യുക്തി ഉപേക്ഷിക്കാനും ഹൃദയങ്ങളെ വിദ്വേഷത്തിൽ നിന്നു മോചിപ്പിക്കാനും ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ പാപ്പ. ലോകസമാധാനത്തിനായി പ്രാർഥനയ്ക്കും ഉപവാസത്തിനുമുള്ള ദിനം പ്രഖ്യാപിച്ചതിനെത്തുടർന്ന് എക്സിൽ പ്രസിദ്ധീകരിച്ച ഒരു പോസ്റ്റിലാണ് പാപ്പ ഇപ്രകാരം കുറിച്ചത്.
“ഹൃദയങ്ങൾ വിദ്വേഷത്തിൽ നിന്ന് മുക്തമാകുമെന്നും വിഭജനത്തിന്റെയും പ്രതികാരത്തിന്റെയും യുക്തി നമുക്ക് ഉപേക്ഷിക്കാമെന്നും പൊതുനന്മയാൽ പ്രചോദിതമായ ഒരു സമഗ്രദർശനം നിലനിൽക്കുമെന്നും” പാപ്പ പങ്കുവച്ചു. തന്റെ ആഹ്വാനത്തോട് ലോകമെമ്പാടുമുള്ള മെത്രാൻസംഘങ്ങളും സഭാസമൂഹങ്ങളും സഹകരിക്കുന്നുണ്ടെന്നും പാപ്പ അറിയിച്ചു.
ഗാസ, ഉക്രൈൻ, സുഡാൻ എന്നിവിടങ്ങളിലെ തീവ്രമായ സംഘർഷങ്ങൾ മുതൽ പലയിടങ്ങളിലായി നടക്കുന്ന അത്ര അറിയപ്പെടാത്തവ സംഘർഷങ്ങളും പരിഹരിക്കപ്പെടാതെ കിടക്കുന്നതും എന്നാൽ എപ്പോൾ വേണമെങ്കിലും വീണ്ടും ആളിക്കത്താൻ സാധ്യതയുള്ളതുമായ ‘മരവിച്ച’ യുദ്ധങ്ങൾ വരെ നിലനിൽക്കുന്ന സാഹചര്യത്തിലാണ് പാപ്പ ഈ പ്രാർഥനാദിനം ആഹ്വാനം ചെയ്ത്.