യുവാക്കളിൽ ഗ്യാസ്ട്രിക് ക്യാൻസറുകൾ വർധിക്കുന്നു, ഇന്ത്യക്കാരെ സാരമായി ബാധിക്കുന്ന ക്യാൻസറിൽ മരണ നിരക്ക് കുറക്കാൻ ഫലപ്രദമായ നടപടികൾ വേണമെന്ന് ​ഗവേഷകർ

 
www

2008 - 2017 കാലയളവിൽ ജനിച്ച 15 ദശലക്ഷത്തിലധികം ആളുകൾക്ക് ഗ്യാസ്ട്രിക് ക്യാൻസർ വരാനുള്ള സാധ്യത കൂടുതലെന്ന് പഠനങ്ങൾ. ചൈനയ്ക്ക് ശേഷം ഈ കാൻസർ ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഇന്ത്യക്കാരെയാണെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. 15 ദശലക്ഷത്തിലധികം കേസുകളിൽ മൂന്നിൽ രണ്ട് ഭാഗവും ഏഷ്യയിലാണെന്നും പഠനം പറയുന്നു. 

ലോകാരോഗ്യ സംഘടനയുടെ കാൻസർ ഏജൻസിയായ ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസറിലെ ഗവേഷകർ ഉൾപ്പെടെയുള്ളവരാണ് 185 രാജ്യങ്ങളിൽ നിന്നുള്ള ഗ്യാസ്ട്രിക് ക്യാൻസറിനെക്കുറിച്ചുള്ള രേഖകൾ പരിശോധിച്ച് വിശദമായ പഠനം നടത്തിയത്. 

ആമാശയത്തിൽ കാണപ്പെടുന്ന ഒരു സാധാരണ ബാക്ടീരിയയായ 'ഹെലിക്കോബാക്റ്റർ പൈലോറി' മൂലമുള്ള സ്ഥിരമായ അണുബാധയാണ് ഗ്യാസ്ട്രിക് ക്യാൻസറിന് കാരണം. 

യുവാക്കളിലും പ്രായമായവരിലും വർദ്ധിച്ച് വരുന്ന ഗ്യാസ്ട്രിക് ക്യാൻസറുകൾ പലപ്പോഴും മരണത്തിന് ഇടയാക്കുന്നുണ്ട്. ഇത്തരം ക്യാൻസറുകളിൽ കൂടുതൽ പരീക്ഷണങ്ങൾ ആവശ്യമാണെന്ന സൂചനയാണ് ഇത് നൽകുന്നത്. അതിനാൽ പരിശോധനകൾക്കും ഫലപ്രദമായ ചികിത്സകൾക്കുമായി കൂടുതൽ നിക്ഷേപം നടത്തണമെന്നും ​ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. 

ഏഷ്യയിൽ 10.6 ദശലക്ഷം പുതിയ ഗ്യാസ്ട്രിക് ക്യാൻസർ കേസുകൾ ഉണ്ടാകുമെന്ന് പഠനം പ്രവചിക്കുന്നു. ഇന്ത്യയിലും ചൈനയിലും മാത്രം 6.5 ദശലക്ഷം കേസുകളാണ് പ്രതീക്ഷിക്കുന്നത്. ബാക്ടീരിയ അണുബാധകൾക്കായുള്ള സ്ക്രീനിംഗ്, ചികിത്സ എന്നിവ പോലുള്ള നടപടികൾ സ്വീകരിച്ചാൽ രോഗം 75 ശതമാനം വരെ കുറയ്ക്കാൻ കഴിയുമെന്നും ​ഗവേഷകർ പറഞ്ഞു. 
 

Tags

Share this story

From Around the Web