അക്രമം വിട്ടൊഴിയാതെ നൈജീരിയ: പത്തോളം ക്രൈസ്തവരെ കൊലപ്പെടുത്തി ഫുലാനി തീവ്രവാദികൾ
Updated: Jan 13, 2026, 11:00 IST
നൈജീരിയയിൽ ഫുലാനി തീവ്രവാദികൾ നാല് ഗ്രാമങ്ങളിലായി നടത്തിയ ആക്രമണങ്ങളിൽ പത്ത് ക്രൈസ്തവരെ കൊലപ്പെടുത്തി. താരബ സംസ്ഥാനത്തെ ഡോംഗ കൗണ്ടിയിലെ ഇയോർനെം, ക്യാഹാർ, ഉഹുല, സംഗാംബെ എന്നീ ക്രിസ്ത്യൻ ഗ്രാമങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് പ്രദേശവാസിയായ ഓർലേർ വില്യം പറഞ്ഞു.
“ഡോംഗ ലോക്കൽ ഗവൺമെന്റ് ഏരിയയിലെ കമ്മ്യൂണിറ്റികളെ ഫുലാനി തീവ്രവാദികൾ ആക്രമിക്കുകയും കത്തിക്കുകയും ചെയ്തു. പത്ത് ക്രൈസ്തവർ കൊല്ലപ്പെട്ടു. സമീപത്തുള്ള മറ്റ് ക്രിസ്ത്യൻ ഗ്രാമങ്ങളിൽ ഫുലാനി തീവ്രവാദികൾ ഇപ്പോഴും കൂടുതൽ ആക്രമണങ്ങൾ അഴിച്ചുവിടുകയാണ്.” വില്യം ക്രിസ്ത്യൻ ഡെയ്‌ലി ഇന്റർനാഷണൽ -മോണിംഗ് സ്റ്റാർ ന്യൂസിനോട് പറഞ്ഞു.
ഡോംഗ പട്ടണത്തിൽ നിന്ന് ഏകദേശം എട്ട് കിലോമീറ്റർ (അഞ്ച് മൈൽ) അകലെയാണ് ഈ ഗ്രാമങ്ങൾ ഉള്ളത്. സുരക്ഷാ സേവനങ്ങളിൽ നിന്ന് ഇതുവരെ ഒരു ഇടപെടലും ഉണ്ടായിട്ടില്ല.