മാർച്ച് 6 വെള്ളിയാഴ്‌ച സീറോമലബാർ സഭയിൽ പ്രാർത്ഥനാദിനം
Mar 3, 2026, 10:30 IST
കൊച്ചി: പശ്ചിമേഷ്യയിൽ ആരംഭിച്ച യുദ്ധം അതിവ ഗുരുതരമായി തുടരുന്ന പശ്ചാത്തലത്തില്‍ മാർച്ച് 6 വെള്ളിയാഴ്‌ച സീറോമലബാർ സഭയിൽ പ്രാർത്ഥനാദിനമായി ആചരിക്കുവാന്‍ മേജർ ആർച്ചു ബിഷപ്പ് റാഫേൽ തട്ടിലിന്റെ ആഹ്വാനം. വിവിധ രാജ്യങ്ങളിൽ വലിയ നാശനഷ്ടങ്ങളും അനേകർക്കു ജീവഹാനിയും സംഭവിച്ചു കൊണ്ടിരിക്കുകയുംചെയ്യുന്ന ഈ ദിവസങ്ങളിൽ ലോകംമുഴുവൻ വലിയ ഉത്ക്കണ്ഠയിലൂടെയാണ് കടന്നുപൊയി കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ, യുദ്ധത്തിന്റെ ഇരകളാക്കപ്പെട്ട എല്ലാവരോടും സീറോമലബാർ സഭയുടെ പ്രാർത്ഥനാപൂർണമായ പിന്തുണ അറിയിക്കുകയാണെന്ന് മേജർ ആര്‍ച്ച് ബിഷപ്പ് പ്രസ്താവനയില്‍ കുറിച്ചു.
'ആയുധങ്ങൾ സർവനാശവും മരണവും വേദനയും മാത്രമാണു സമ്മാനിക്കുന്നത്. തുറന്ന ചർച്ചകളിലൂടെ മാത്രമേ സുസ്‌ഥിരമായ സമാധാനവും സമാധാനപരമായ സഹവർത്തിത്വവും സാധ്യമാകൂ. പരിഹരിക്കാനാകാത്തവിധമുള്ള അഗാധമായ തകർച്ചയുണ്ടാകുന്നതിനു മുൻപ്, ഓരോ രാജ്യവും തങ്ങളുടെ ധാർമിക ഉത്തരവാദിത്വത്തെക്കുറിച്ചു ഗൗരവമായി ചിന്തിക്കണമെന്ന' പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ മാർപാപ്പായുടെ ആഹ്വാനം രാഷ്ട്രനേതാക്കൾ തുറന്ന മനസ്സോടെ സ്വീകരിക്കാൻ നമുക്കു തീക്ഷ്‌ണമായി പ്രാർത്ഥിക്കാം.
ക്ലേശകരവും ദുരിതപൂർണവുമായ ഈ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ഗൾഫുനാടുകളിലെ സഹോദരങ്ങൾക്കുവേണ്ടി മാർച്ച് ആറാം തിയതി വെള്ളിയാഴ്ച സീറോമലബാർ സഭയിൽ പ്രത്യേക പ്രാർത്ഥനാദിനമായി ആചരിക്കേണ്ടതാണ്. യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന രാജ്യങ്ങൾ സംഭാഷണത്തിന്റെയും സഹവർത്തിത്വത്തിന്റെയും മാർഗം തിരഞ്ഞെടുക്കാനും അതുവഴി പശ്ചിമേഷ്യയിൽ ശാന്തിയും സമാധാനവും സംജാതമാകുന്നതിനുവേണ്ടിയും പ്രാർത്ഥിക്കാൻ എല്ലാവരെയും സ്നേഹപൂർവം ആഹ്വാനംചെയ്യുകയാണെന്നും മേജർ ആര്‍ച്ച് ബിഷപ്പ് പ്രസ്താവിച്ചു.