പേരിലും വയസ്സിലും കൃത്രിമം; പി.കെ. ശശിക്കെതിരെ ആരോപണവുമായി എൽഡിഎഫ്

 
p k sasi

പാലക്കാട്: ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാർഥി പി.കെ. ശശി നാമ നിർദേശ പത്രികയിൽ പേരിലും വയസ്സിലും കൃത്രിമം നടത്തിയെന്ന് എൽഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ ആരോപണം. പി.കെ. ശശി പഠിച്ച കുലുക്കല്ലൂർ വി.എ.യു.പി സ്കൂളിലെ സർട്ടിഫിക്കറ്റിലുള്ള പേര് ശശിധരൻ പി.കെ. എന്നാണെന്നും അതേസമയം, പാസ്പോർട്ടിൽ ശശി എന്ന് മാത്രമാണ് നൽകിയിട്ടുള്ളതെന്നും ആണ് നേതാക്കൾ പറയുന്നത്.

പേരിൽ മാറ്റം വരുത്തണമെങ്കിൽ നിലവിലെ നിയമപ്രകാരം ഗസറ്റ് നോട്ടിഫിക്കേഷൻ നൽകണം. എന്നാൽ ശശി ഇത് ചെയ്തതായി വിവരമില്ലെന്നും തെറ്റായ വിവരം നൽകി പാസ്പോർട്ട് എടുക്കുന്നത് ക്രിമിനൽ കുറ്റമാണെന്നും നേതാക്കൾ പറഞ്ഞു.

പേരിനു പുറമെ സ്കൂൾ സർട്ടിഫിക്കറ്റിലെ ജനന തീയതിയിൽ കൃത്രിമം കാണിച്ചുവെന്നും ശശിക്കെതിരെ ആരോപണമുണ്ട്. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിനും പരാതി നൽകുമെന്ന് എൽഡിഎഫ് പറഞ്ഞു.

Tags

Share this story

From Around the Web