ഫാ. സ്റ്റാന്‍ സ്വാമി മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി നിലകൊണ്ട വ്യക്തി- കണ്ണൂർ രൂപത സഹായ മെത്രാന്‍ 
 

 
WWW

കണ്ണൂര്‍: മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി നിലകൊണ്ട വ്യക്തിയായിരുന്നു ഫാ. സ്റ്റാന്‍ സ്വാമിയെന്നു കണ്ണൂര്‍ രൂപത സഹായ മെത്രാന്‍ ഡോ. ഡെന്നീസ് കുറുപ്പേശേരി.

കേരള ലാറ്റിന്‍ കാത്തലിക് അസോസിഷേന്‍ (കെഎല്‍സിഎ) കണ്ണൂര്‍ രൂപതാ സമിതി സംഘടിപ്പിച്ച ഫാ. സ്റ്റാന്‍ സ്വാമി അനുസ്മണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗി ക്കുകയായിരുന്നു അദ്ദേഹം.

സത്യത്തിനും നീതിക്കും വേണ്ടി പോരാടിയ ഫാ. സ്റ്റാന്‍ സ്വാമിയുടെ രക്തസാക്ഷിത്വം ക്രിസ്തു സ്‌നേഹത്തിന്റെ ഉത്തമ പ്രതീകമാണെന്നും അനേകര്‍ക്ക് പ്രചോദനമായ  അദ്ദേഹം മനുഷ്യഹൃദ യങ്ങളില്‍ എക്കാലവും ജീവിക്കുമെന്നും ബിഷപ് കുറുപ്പേശേരി പറഞ്ഞു.

 അനുസ്മരണ ചടങ്ങിന് കെഎല്‍സിഎ കണ്ണൂര്‍ രൂപത പ്രസിഡന്റ് ഗോഡ്‌സെന്‍ ഡിക്രൂസ് അധ്യക്ഷത വഹിച്ചു.  കണ്ണൂര്‍ രൂപത വികാരി ജനറല്‍ മോണ്‍.  ക്ലാരന്‍സ് പാലിയത്ത്, കെഎല്‍സിഎ  രൂപത ഡയറക്ടര്‍ ഫാ. മാര്‍ട്ടിന്‍ രായപ്പന്‍, സംസ്ഥന ട്രഷറര്‍ രതീഷ് ആന്റണി, മുന്‍ സംസ്ഥാന പ്രസിഡന്റ് ആന്റണി  നൊറോണ, കെഎല്‍സിഡബ്ല്യുഎ സംസ്ഥാന പ്രസിഡന്റ് ഷേര്‍ലി സ്റ്റാന്‍ലി, സംസ്ഥാന സെക്രട്ടറി ജോണ്‍ ബാബു, രൂപത ജനറല്‍ സെക്രട്ടറി ശ്രീജന്‍ ഫ്രാന്‍സിസ്, ട്രഷറര്‍ ക്രിസ്റ്റഫര്‍ കല്ലറയ്ക്കല്‍  തുടങ്ങിയവര്‍ പ്രസംഗിച്ചു.

Tags

Share this story

From Around the Web