ഫാ. ജെയിംസ് കോട്ടായില്‍ എസ്.ജെയുടെ 58-ാം രക്തസാക്ഷിത്വ വാര്‍ഷികം 16ന്‌

 
1111

ഫാ. ജെയിംസ് കോട്ടായില്‍ എസ്.ജെയുടെ 58-ാം രക്തസാക്ഷിത്വ വാര്‍ഷികം ജൂലൈ 16 ന് ആചരിക്കും.

അദ്ദേഹത്തിന്റെ മാതൃഇടവകയായ പാലാ രൂപതയിലെ തുരുത്തി സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ദൈവാലയത്തില്‍ 16ന് രാവിലെ 6.30ന് വിശുദ്ധ കുര്‍ബാനയും തുടര്‍ന്നും ഒപ്പീസും. ദൈവാലയ വികാരി ഫാ. അഗസ്റ്റിന്‍ പീടികമലയില്‍, ഫാ. റെജി പൈമറ്റം സിഎംഎഫ് എന്നിവര്‍ കാര്‍മികത്വം വഹിക്കും.

ഫാ. ജെയിംസ് കോട്ടായില്‍ രക്തസാക്ഷിത്വം വരിച്ച റാഞ്ചി നവാട്ടാട് ഇടവകയില്‍ 16-ന് വിശുദ്ധകുര്‍ബാനക്ക് ഇടവക വികാരി ഫാ. സുനില്‍ ടോപ്പോ, ഫാ. ടോമി അഞ്ചുപങ്കില്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും. കബറിടം സ്ഥിതി ചെയ്യുന്ന റാഞ്ചി മാണ്ടര്‍ ദൈവാലയ സെമിത്തേരിയില്‍ ഒപ്പീസും ഉണ്ടായിരിക്കും.

അച്ചന്റെ കമ്പറിടം സ്ഥിതി ചെയ്യുന്ന മാണ്ടര്‍ ഇടവക ദൈവാലയത്തില്‍ ജൂലൈ 15 ന് വികാരി ഫാ. ബിപിന്‍ കണ്ടുല്‍നയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.

ഗുജറാത്ത് സാഹിത്യ പ്രകാശ് ആനന്ദ് പ്രസിദ്ധീകരിച്ച ‘മിഷന്‍ ആന്റ് റീകണ്‍സിലിയേഷന്‍: കോണ്‍സ്റ്റന്റ് ലീവന്‍സ് ടു സ്റ്റാന്‍സ്വാമി’ എന്ന പുസ്തകത്തില്‍ ഏഴ് വൈദികരെ കുറിച്ച് എഴുതിയിട്ടുണ്ട്. ഇന്ത്യക്കാരനായ ആദ്യ ഈശോ സഭാ രക്തസാക്ഷി ഫാ. ജെയിംസ് കോട്ടായില്‍ എസ്.ജെയുടെ രക്തസാക്ഷിത്വത്തെ കുറിച്ച് ഫാ. ജോബ് കോഴാംതടം എസ്.ജെ യുടെ വിശദമായ പഠന റിപ്പോര്‍ട്ടാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

തുരുത്തി പള്ളിയിലെ ജെയിംസച്ചന്റെ ഛായചിത്രം പതിച്ച കല്‍കുരിശിലും റാഞ്ചി, നവാട്ടാടിയിലെ മെമ്മോറിയല്‍ സ്ലാബിലും, റാഞ്ചിയിലെ മാണ്ടറിലുള്ള കബറിടത്തിലും പ്രാര്‍ത്ഥിച്ച അനേകര്‍ക്ക് ഫാ. ജെയിംസ് കോട്ടായിലിന്റെ മാധ്യസ്ഥതയില്‍ അനുഗ്രഹങ്ങള്‍ ലഭിച്ചതായി നിരവധിപേര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

Tags

Share this story

From Around the Web