ഫാ. ജോർജ് കിഴക്കേമുറി എം സി ബി എസ് അന്തരിച്ചു

 
3344

എം. സി. ബി. എസ് സന്യാസ സമൂഹത്തിന്റെ മുൻ സുപ്പീരിയർ ജനറലായിരുന്ന ഫാ. ജോർജ് കിഴക്കേമുറി എം സി ബി എസ് (79) അന്തരിച്ചു. തൃശൂർ ഭരത ആശ്രമത്തിലെ അംഗമായിരുന്നു. ഫാ. ജോർജ്, 2008-2014 കാലഘട്ടത്തിൽ എം സി ബി എസ് സന്യാസ സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ ആയിരുന്നു. 2002-2005 കാലഘട്ടത്തിൽ സിയോൺ പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായും സേവനമനുഷ്ഠിച്ചു.

മൃതസംസ്ക്കാര ശുശ്രൂഷയുടെ സമയക്രമം ഇപ്രകാരമായിരിക്കും:

2026, മെയ് 15, വെള്ളിയാഴ്‌ച രാവിലെ ഒമ്പത് മണി മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ മൃതദേഹം തൃശ്ശൂരിലെ ഭരത ആശ്രമത്തിൽ ഉണ്ടായിരിക്കും. ഒരുമണിയോടെ ഭൗതിക ദേഹം തൃശൂർ ജൂബിലി മിഷൻ ആശുപത്രി മോർച്ചറിയിലേക്ക് കൊണ്ടുപോകും.

മെയ് 16, ശനിയാഴ്ച ഉച്ചകഴിഞ്ഞ് 03:30 മുതൽ രാത്രി 09:00 വരെ മൃതദേഹം ആലുവയിലെ ചുണങ്ങംവേലിയിലുള്ള എംസിബിഎസ് ജനറലേറ്റിൽ ഉണ്ടായിരിക്കും. അവിടെവച്ച് മൃതസംസ്കാര ശുശ്രൂഷകളുടെ ആദ്യ ഭാഗം ആരംഭിക്കും. തുടർന്ന് മെയ് 17, ഞായർ പുലർച്ചെ 04:00 മുതൽ പുലർച്ചെ 05:30 വരെ – മൃതദേഹം കോഴിക്കോട് എംസിബിഎസ് സിയോൺ പ്രൊവിൻഷ്യൽ ഹൗസിൽ ഉണ്ടായിരിക്കും.
രാവിലെ പത്തുമണിക്ക് മൃതദേഹം കണ്ണൂർ പരിയാരം സെന്റ് മേരീസ് മൈനർ സെമിനാരി ചാപ്പലിൽ പൊതുദർശനത്തിനായി വയ്ക്കും.

തുടർന്ന് ഉച്ചകഴിഞ്ഞു രണ്ടുമണിയോടെ പരിയാരം സെന്റ് മേരീസ് മൈനർ സെമിനാരി ചാപ്പലിൽ മൃതസംസ്കാര ശുശ്രൂഷയുടെ രണ്ടാമത്തെയും മൂന്നാമത്തെയും ഭാഗവും വിശുദ്ധ കുർബാനയും തുടർന്ന് സംസ്കാരവും നടക്കും.

കട‌പ്പാട്- ലൈഫ് ഡേ

Tags

Share this story

From Around the Web