ഫാ. ഡോ. ജോസി കണ്ടനാട്ടുതറ കൊച്ചി രൂപതയുടെ വികാരി ജനറല്‍
Dec 11, 2025, 08:00 IST
ഫോർട്ട്കൊച്ചി: കൊച്ചി രൂപതയുടെ വികാരി ജനറലായി ഫാ. ഡോ. ജോസി കണ്ടനാട്ടുതറയെ പുതിയ മെത്രാൻ ആൻറണി കാട്ടിപ്പറമ്പിലിനെ നിയമിച്ചു. മുണ്ടംവേലി സെയ്ന്റ് ലൂയിസ് പള്ളിയിൽ വികാരിയായി പ്രവർത്തിച്ചുവരുകയായിരുന്നു. കൊച്ചി രൂപതയിലെ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വൈദികനാണ്. അരൂർ സെയ്ന്റ് അഗസ്റ്റിൻസ് ഇടവകാംഗമായ അദ്ദേഹം, കൊച്ചി രൂപതയുടെ അഡ്‌മിനിസ്ട്രേറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
റോമിലെ, ഉർബനിയാന യൂണിവേഴ്‌സിറ്റിയിൽ നിന്ന് കാനോനിക നിയമത്തിൽ ഡോക്റേറ്റ് നേടിയിട്ടുണ്ട്. കൊച്ചി രൂപതയിലെ പ്രോ ചാൻസലർ, ചാൻസലർ, ജൂഡീഷ്യൽ വികാർ, രൂപതാ ഉപദേശക സമിതിയംഗം, എജുക്കേഷൻ ഏജൻസി ജനറൽ മാനേജർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഫോർട്ട്കൊച്ചി സാന്താക്രൂസ് കത്തീഡ്രൽ ബസിലിക്ക, കണ്ണമാലി സെന്‍റ് ആൻറണീസ്, എരമല്ലൂർ സെന്‍റ് ഫ്രാൻസിസ് സേവ്യർ, പൂങ്കാവ് ഇമാക്കുലേറ്റ് കൺസംപ്ഷൻ, എന്നീ ഇടവകകളിൽ വികാരിയായി സേവനം ചെയ്തതിട്ടുണ്ട്. ജനുവരി നാലിന് പുതിയ വികാരി ജനറൽ ഔദ്യോഗികമായി സ്ഥാനമേൽക്കും.
മുണ്ടംവേലിയിലെ സെയ്‌റ്റ് ലൂയിസ് പള്ളിയുടെ വികാരിയായി ഫാ. ജോൺസൺ ചിറമേലിനെ നിയോഗിച്ചു. സാന്താക്രൂസ് കത്തീഡ്രൽ വികാരിയും റെക്ടറുമായി ഫാ. ഷൈജു പര്യാത്തുശ്ശേരിയെയും നിയമിച്ചു.