ഫാ. ഡൊമിനിക് വാളന്മനാല്‍ നയിക്കുന്ന കൃപാഭിഷേകം കൺവെൻഷന് അഡ്ലെയ്ഡിൽ തുടക്കം

സിഡ്നി: ഫാ. ഡൊമിനിക് വാളന്മനാല്‍ നയിക്കുന്ന കൃപാഭിഷേകം കൺവെൻഷന് ഓസ്ട്രേലിയയിൽ തുടക്കം. അഡ്ലെയ്ഡ് സെന്റ് അൽഫോൺസ സീറോ മലബാർ ഫൊറോന ദേവാലയത്തിലും സിഡ്നി സെന്റ് പാട്രിയാക്ക്സ് പള്ളിയിലുമാണ് കൺവെൻഷൻ നടക്കുക.
അഡ്ലെയ്ഡിൽ ഇന്നലെ (ജൂൺ 20)ന് ആരംഭിച്ച കൺവെൻഷൻ ജൂൺ 22ന് അവസാനിക്കും. ആദ്യ ദിനം തന്നെ മികച്ച പ്രതികരണമാണ് കൺവനെഷന് ലഭിച്ചത്. ഏകദേശം 1300 ഓളം വിശ്വാസികളാണ് കൃപാഭിഷേക ധ്യാനത്തിന്റെ ആദ്യ ദിനം പങ്കാളികളായത്. വികാരി ഫാ. സിബി കുര്യന്റെയും പാരിഷ് അംഗങ്ങളുടെയും നേതൃത്വത്തിലാണ് അഡ്ലെയ്ഡ് കൺവെൻഷൻ സംഘടിപ്പിക്കുന്നത്. ഇന്ന്(ശനി) ഉച്ചക്ക് രണ്ട് മണി മുതൽ ഒമ്പത് വരെയും നാളെ (ഞായർ) ഉച്ചക്ക് രണ്ട് മുതൽ രാത്രി എട്ട് വരെയും കൺവെൻഷൻ നടക്കും.
ജൂൺ 23, 24, 25 തീയതികളിൽ വൈകിട്ട് 4.30 മുതൽ 9.30 വരെയാണ് സിഡ്നിയിൽ കൺവെൻഷൻ നടക്കുക. ഫാ. ഡെന്നി നെടുംപതായിലും പാരിഷ് അംഗങ്ങളുമാണ് സിഡ്നിയിൽ നടക്കുന്ന കൺവെൻഷന് നേതൃത്വം നൽകുന്നത്. മെൽബൺ രൂപതക്ക് അനുഗ്രഹീത നിമിഷമാണ് ഈ കൃപാഭിഷേകം കൺവെൻഷനെന്ന് ബിഷപ്പ് മാർ ജോൺ പനംതോട്ടത്തിൽ പറഞ്ഞു.