ഫാ. എബ്രാഹം പാറടിയിൽ നിര്യാതനായി

 
ww

കോട്ടയം അതിരൂപതയിലെ സീനിയർ വൈദികരിലൊരാളായ ഫാ. എബ്രാഹം പാറടിയിൽ (72) നിര്യാതനായി. വ്യാഴാഴ്‌ച (11.12.2025) ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു അന്ത്യം. കാരിത്താസ് വിയാനി ഹോമിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

1953 സെപ്റ്റംബർ 26 ന് കരിങ്കുന്നം ഇടവക പാറടിയിൽ ചാണ്ടി-ചിന്നമ്മ ദമ്പതികളുടെ മകനായി ജനിച്ചു. 1985 ഡിസംബർ 27-ാം തീയതി മാർ കുര്യാക്കോസ് കുന്നശ്ശേരി പിതാവിൽ നിന്നും വൈദികപട്ടം സ്വീകരിച്ചു. കുറ്റൂർ, ഓതറ, തിരുവനന്തപുരം, വിതുര, പുതുവേലി, തോട്ടറ, ഏറ്റുമാനൂർ, മാറിക, ഞീഴൂർ, മ്രാല, എന്നീ പള്ളികളിൽ വികാരിയായും അരീക്കര, വെളിയന്നൂർ പള്ളിയിൽ അസിസ്റ്റന്റ്  വികാരി ആയും കാരിത്താസ് ആശുപത്രിയിൽ പാസ്റ്ററൽ കെയറിലും സേവനം ചെയ്തിട്ടുണ്ട്.

പുന്നൂസ്, ടോമി, ജോയി, ജായി, ജയിംസ്, ഫിലിപ്പ്, സ്റ്റീഫൻ എന്നിവർ സഹോദരങ്ങളാണ്.

മൃതദേഹം ഡിസംബർ 15 തിങ്കളാഴ്ച  രാവിലെ 7.30 ന് കാരിത്താസ് വിയാനി ഹോമിൽ പൊതുദർശനത്തിനു വയ്ക്കുന്നതും തുടർന്ന് കരിങ്കുന്നത്തുള്ള ഭവനത്തിൽ കൊണ്ടുവന്ന് 10.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ പൊതുദർശനത്തിനു വയ്ക്കുന്നതും തുടർന്ന് ഉച്ചകഴിഞ്ഞ് 2.30 ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാർമ്മികത്വത്തിൽ മൃതസംസ്‌ക്കാര ശുശ്രൂഷകൾ നടത്തുന്നതുമാണ്.

Tags

Share this story

From Around the Web