മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീൽ അന്തരിച്ചു

 
223

മുംബൈ: കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയും ലോക്സഭാ സ്പീക്കറുമായിരുന്ന ശിവരാജ് പാട്ടീൽ (90) അന്തരിച്ചു. മഹാരാഷ്ട്രയിലെ ലാത്തൂരിലെ വസതിയിൽ വെച്ചായിരുന്നു അദ്ദേഹത്തിൻ്റെ അന്ത്യം.

2004 മുതൽ 2008 വരെ ആദ്യ യുപിഎ സർക്കാരിൽ കേന്ദ്ര ആഭ്യന്തരമന്ത്രിയായി അദ്ദേഹം പ്രവർത്തിച്ചു. 2008ലെ മുംബൈ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ അദ്ദേഹം സ്ഥാനമൊഴിഞ്ഞിരുന്നു. 1991 മുതൽ 1996 വരെ ലോക്സഭ സ്പീക്കറായിരുന്നു. ലാത്തൂരിൽ നിന്ന് തുടർച്ചയായി ഏഴു തവണ (1980 മുതൽ 2004 വരെ) അദ്ദേഹം ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1980 മുതൽ 1989 വരെ കേന്ദ്രമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2010 മുതൽ 2015 വരെ പഞ്ചാബ് ഗവർണറായി സേവനം അനുഷ്ഠിച്ചു. മഹാരാഷ്ട്രയിലെ ലാത്തൂരിൽ 1935 ഒക്ടോബർ 12 നാണ് വിശ്വനാഥ റാവുവിന്റെയും ഭാഗീരഥി ഭായിയുടേയും മകനായി ശിവരാജ് പാട്ടീൽ ജനിച്ചത്. ഹൈദരാബാദിലെ ഒസ്മാനിയ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിഎസ്‌സിയും ബോംബെ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമ ബിരുദവും നേടി. 1972-ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മഹാരാഷ്ട്ര നിയമസഭയിലേക്ക് വിജയിക്കുകയും തുടർന്ന് മന്ത്രിയായും സ്പീക്കറായും പ്രവർത്തിക്കുകയും ചെയ്തു.

Tags

Share this story

From Around the Web