കല്‍ദായ സഭാ മുന്‍ അധ്യക്ഷന്‍ ഡോ.മാര്‍ അപ്രേമിന്റെ സംസ്‌കാരം ഇന്ന്
Jul 10, 2025, 09:19 IST

തൃശൂര്‍: കല്‍ദായ സഭാ മുന്‍ അധ്യക്ഷന്‍ ഡോ.മാര്‍ അപ്രേമിന്റെ സംസ്‌കാരം ഇന്ന് നടക്കും. തൃശ്ശൂര്‍ കുരുവിളയച്ചന്‍ പള്ളിയില്‍ ഉച്ചയ്ക്ക് ഒരു മണിക്കാണ് സംസ്‌കാരം. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണ ബഹുമതികളോടെയാണ് ചടങ്ങ്.
ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മാര്‍ത്ത് മറിയം വലിയ പള്ളിക്കു സമീപത്തെ കുരുവിളയച്ചന്‍ പള്ളിയിലാണ് സംസ്‌കാരം.പത്തോടെ പ്രധാന സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും. ഉച്ചയ്ക്ക് മൂന്നുമണിക്ക് അനുശോചന സമ്മേളനം ചേരും.