മുൻ സിപിഎം എംഎൽഎ ഐഷ പോറ്റി കോൺഗ്രസിൽ, സ്വീകരിച്ച് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: കൊട്ടാരക്കര മുന്‍ എംഎല്‍എ അയിഷ പോറ്റി കോൺഗ്രസിൽ . തിരുവനന്തപുരത്തെ രാപ്പകൽ സമര വേദിയിൽ എത്തി. കുറച്ച് കാലങ്ങളായി പാര്‍ട്ടി പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഒന്നും ചെയ്യാനാകാതെ പാര്‍ട്ടിയില്‍ നില്‍ക്കാനാകില്ലെന്നും. ഓടി നടന്നു ചെയ്യാന്‍ കഴിയുന്നവര്‍ തുടരട്ടെയെന്നുമായിരുന്നു മുൻ നിലപാട്.
പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലെന്നു കാട്ടി സി.പി.എം. കൊട്ടാരക്കര ഏരിയ കമ്മിറ്റിയില്‍ നിന്ന് ഐഷ പോറ്റിയെ ഒഴിവാക്കിയിരുന്നു. ഏരിയ സമ്മേളനത്തില്‍നിന്നു വിട്ടുനിന്ന ഐഷ പോറ്റി ഏറെനാളായി നേതൃത്വവുമായി അകല്‍ച്ചയിലാണ്.
തെരഞ്ഞെടുപ്പിനു ശേഷം പാര്‍ട്ടി അവഗണന കാട്ടുന്നതായി പരാതി ഉയര്‍ന്നിരുന്നു. മൂന്നുതവണ എംഎല്‍എയായിരുന്ന അയിഷ പോറ്റിയുടെ കോൺഗ്രസ് പ്രവേശനം സിപിഎമ്മിന് വൻ തിരിച്ചടിയാണ്. കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് മെമ്പർഷിപ്പ് കൈമാറി.