കൽദായ സഭയുടെ മുൻ ആർച്ച് ബിഷപ്പ് ഡോ. മാർ അപ്രേം മെത്രാപ്പൊലീത്ത അന്തരിച്ചു

 
MAR APREM

കൽദായ സുറിയാനി സഭയുടെ മുൻ ആർച്ച് ബിഷപ്പ് ഡോ. മാർ അപ്രേം മെത്രാപ്പൊലീത്ത അന്തരിച്ചു. 85 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തൃശൂർ സൺ ആശുപത്രിയിൽ ചികിത്സയിലിക്കെയാണ് അന്ത്യം. കൽദായ സുറിയാനി സഭയുടെ ഇപ്പോഴത്തെ മാർ തിരുമേനി മാർ അപ്രേം മെത്രാപ്പോലീത്തയാണ്. ഇദ്ദേഹമാണ് ഭാരതത്തിലെ കൽദായ സുറിയാനി സഭയുടെ പരമാധ്യക്ഷൻ.

സീനിയർ നെഫ്രോളജിസ്റ്റ് ഡോ. ടി.ടി. പോളിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘമാണ് തിരുമേനിയുടെ ചികിത്സക്ക് നേതൃത്വം നൽകിയിരുന്നത്. തിരുമേനിയുടെ ശാരീരിക അവസ്ഥ ദുർബലമാണെന്നും അദ്ദേഹത്തിനുവേണ്ടി പ്രാർത്ഥിക്കണമെന്നും ആവശ്യപ്പെട്ട് പള്ളികളിൽ വിശ്വാസികളെ അറിയിക്കുന്നതിനായി മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ ബുള്ളറ്റിൻ ജൂലൈ 5ന് ഇറങ്ങിയിരുന്നു.

Tags

Share this story

From Around the Web