മാർത്തോമ്മ ഭവൻ ഭൂമി അതിക്രമത്തിൽ പോലീസ് നിഷ്ക്രിയത്വം ആർക്ക് വേണ്ടി?  കത്തോലിക്ക കോൺഗ്രസ്

 
2222

മാർത്തോമ്മാ ഭവനത്തിൻറെ ഭൂമിയിൽ കോടതി ഉത്തരവ് ലംഘിച്ച് അതിക്രമം നടത്തിയവർക്ക് എതിരെ ശക്തമായ ക്രിമിനൽ നടപടി സ്വീകരിക്കാത്ത പോലീസ് നിഷ്ക്രിയത്വം ആരുടെ താല്പര്യങ്ങൾക്ക് വേണ്ടിയാണെന്ന് വ്യക്തമാക്കണമെന്നും കൃത്യമായ നടപടികൾ സ്വീകരിക്കണമെന്നും കത്തോലിക്ക കോൺഗ്രസ്.

നിയമപരമായ നീതി ആരുടെയും ഔദാര്യമല്ല. അത് അനുവദിച്ചു കിട്ടാൻ മാർത്തോമ്മ ഭവന് അവകാശമുണ്ട്. സ്ഥലത്തെ മഠത്തിലേക്ക് സഞ്ചാര സ്വാതന്ത്ര്യം പോലും തടയപ്പെടുന്ന സാഹചര്യം നിലനിൽക്കുമ്പോൾ ശക്തമായ നടപടി പോലീസ് സ്വീകരിക്കുന്നില്ല.

സ്ത്രീകൾ മാത്രം താമസിക്കുന്ന സ്ഥലത്ത് സാമൂഹ്യ വിരുദ്ധർ അതിക്രമിച്ചു കടന്നത് ഒരു കാരണവശാലും ന്യായീകരിക്കാൻ പറ്റില്ല. അത് ക്രമസമാധാന പ്രശ്നവുമാണ്. സാമുദായിക സൗഹാർദ്ദം ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്ക് ഒത്താശ ചെയ്യുന്ന നിലപാട് അധികാരികൾ എടുക്കരുത്. അതിക്രമം കാണിച്ചവരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യാനുള്ള നടപടി സ്വീകരിക്കണം.

സുരക്ഷ ഒരുക്കാൻ വന്നവർ കൈയേറ്റത്തിന് ഒത്താശ പാടുന്നത് നീതിന്യായ വ്യവസ്ഥയ്ക്ക് ചേർന്നതല്ല എന്നും മാർത്തോമ്മാ ഭവന് നീതി നടപ്പിലാക്കി കൊടുക്കണമെന്നും മുഖ്യമന്ത്രി ഇടപെടണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.

മാർത്തോമ്മാ ഭവന് കത്തോലിക്ക കോൺഗ്രസ് പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു. കൃത്യമായ നടപടികൾ ഉണ്ടാകുന്നില്ലെങ്കിൽ ശക്തമായ ഇടപെടലുകൾ നടത്തുവാൻ കത്തോലിക്ക കോൺഗ്രസ് തീരുമാനിച്ചു.

Tags

Share this story

From Around the Web