ചരിത്രത്തിൽ ആദ്യം, വത്തിക്കാനിൽ മുസ്ലീങ്ങൾക്കായി പ്രത്യേക പ്രാർത്ഥനാ മുറി, പ്രേയർ ഹാൾ ഒരുക്കിയിരിക്കുന്നത് അപോസ്തലിക് ലൈബ്രറിയിൽ
 

 
333

കത്തോലിക്കാ സഭയുടെ ആസ്ഥാനമായ വത്തിക്കാൻ സിറ്റിയിലെ, ചരിത്രപ്രസിദ്ധമായ ചരിത്രത്തിൽ ആദ്യം, വത്തിക്കാനിൽ മുസ്ലീങ്ങൾക്കായി പ്രത്യേക പ്രാർത്ഥനാ മുറി, പ്രേയർ ഹാൾ ഒരുക്കിയിരിക്കുന്നത് അപോസ്തലിക് ലൈബ്രറിയിൽ
മുസ്‌ലിംകൾക്കായി പ്രത്യേക പ്രാർഥനാമുറി ഒരുക്കി. 500 വർഷം പഴക്കമുള്ള വത്തിക്കാൻ ലൈബ്രറിയുടെ മധ്യത്തിലാണ് പ്രേയർ ഹാൾ ഒരുക്കിയിരിക്കുന്നത്.

ലൈബ്രറി സന്ദർശിക്കാനെത്തിയ മുസ്‌ലിം പണ്ഡിതന്മാരുടെ ആവശ്യപ്രകാരമാണ് വത്തിക്കാൻ സൗകര്യമൊരുക്കിയത്. 80,000ത്തോളം കയ്യെഴുത്തുപ്രതികളുള്ള വത്തിക്കാൻ ലൈബ്രറി ലോകത്തെ തന്നെ അപൂർവമായ ഗ്രന്ഥശേഖരങ്ങളുടെ കലവറയാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ളത് ഉൾപ്പെടെ ലക്ഷക്കണക്കിന് പുസ്തകങ്ങളാണ് ഇവിടെയുള്ളത്. ക്രൈസ്തവ, ഇസ്‌ലാമിക, ജൂത, അറബിക്, എത്യോപ്യൻ പാരമ്പര്യങ്ങളുമായി ബന്ധപ്പെട്ട അപൂർവം കൈയെഴുത്ത് പ്രതികളും ലൈബ്രറിയിലുണ്ട്. പ്രാചീനമായ ഖുർആൻ-ബൈബിൾ പതിപ്പുകളും സൂക്ഷിച്ചിട്ടുണ്ട്.

മതപണ്ഡിതരും അക്കാദമിക പണ്ഡിതരും ഗവേഷകരും ഉൾപ്പെടെ നിരവധി പേരാണ് ഗവേഷണത്തിൻ്റെ ഭാഗമായി ഇവിടെ എത്താറുള്ളത്. ഇത്തരത്തിൽ ഗവേഷണത്തിനായി എത്തുന്ന മുസ്‌ലിംകൾക്ക് പ്രാർഥനാ സൗകര്യം ഒരുക്കുക എന്ന താൽപര്യത്തിന്റെ പുറത്താണ് ലൈബ്രറിക്ക് അകത്തുതന്നെ പ്രാർഥനാമുറി ഒരുക്കിയത്.

Tags

Share this story

From Around the Web