ചരിത്രത്തിൽ ആദ്യം, കോട്ടയത്ത് ക്രൈസ്തവ വിശ്വാസികളായ നേതാക്കളുടെ പ്രത്യേകയോഗം ചേർന്ന് ബിജെപി
Sep 12, 2025, 14:38 IST

ന്യൂനപക്ഷ ആക്രമണത്തിന്‍റെ മുറിവുണക്കി സഭകളുടെ വിശ്വാസം ആർജിക്കാൻ ലക്ഷ്യമിട്ട് ക്രൈസ്തവ വിശ്വാസികളായ നേതാക്കളുടെ പ്രത്യേക യോഗം ചേർന്ന് സംസ്ഥാന ബി.ജെ.പി. സംസ്ഥാനതല ‘സോഷ്യൽ ഔട്ട്റീച് ശിൽപശാല’ എന്ന പേരിട്ട പരിപാടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് ഉദ്ഘാടനംചെയ്തത്.
ബുധനാഴ്ച കോട്ടയത്ത് നടന്ന ശിൽപശാലയിൽ 30 സംഘടന ജില്ലകളിൽനിന്ന് അഞ്ചുവീതം ക്രൈസ്തവ നേതാക്കൾ പങ്കെടുത്തതായാണ് വിവരം. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അനൂപ് ആന്‍റണി, അഡ്വ. എസ്. സുരേഷ്, വൈസ്പ്രസിഡന്റ് അഡ്വ. ഷോൺ ജോർജ് എന്നിവർക്കാണ് ഇതിന്‍റെ ചുമതലയുണ്ടായിരുന്നത്.
ചരിത്രത്തിൽ ആദ്യമായാണ് സംസ്ഥാന ബി.ജെ.പി മതാടിസ്ഥാനത്തിൽ യോഗം ചേർന്നതെന്ന് പാർട്ടിവൃത്തങ്ങൾ പറയുന്നു.