യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഇന്ന് റദ്ദാക്കിയ വിമാന സർവീസുകൾ
കൊച്ചി: ഇറാൻ- ഇസ്രയേൽ യുഎസ് യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിലേക്കുള്ളതും കേരളത്തിൽ നിന്നുള്ളതുമായ നിരവധി വിമാന സർവീസുകൾ റദ്ദാക്കി. കണ്ണൂർ വിമാനത്താവളത്തിലേക്ക് ഗൾഫ് രാജ്യങ്ങളിൽ നിന്ന് എത്തേണ്ട 6 സർവീസുകളും ഗൾഫ് രാജ്യങ്ങളിലേക്ക് സർവീസ് നടത്തേണ്ട 7 സർവീസുകളുമാണ് റദാക്കിയത്.
കണ്ണൂരിൽ നിന്ന് രാവിലെ 7.05 ന് അബുദാബിയിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ IX715, രാവിലെ 8.50 ന് ദുബൈയിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ IX747, രാവിലെ 9.35 ന് അബുദാബിയിലേക്കുള്ള ഇൻഡിഗോ 6E1433, വൈകീട്ട് 3 ന് റിയാദിലേക്കുള്ള എയർ ഇന്ത്യ IX 789, വൈകീട്ട് അഞ്ചിന് മസ്കറ്റിലേക്കുള്ള IX711, എന്നീ സർവീസുകളാണ് റദ്ദാക്കിയത്.
കൊച്ചിയിൽ നിന്നുള്ള 16 സർവീസുകളും തിരിച്ചുള്ള എട്ട് സർവീസുകളുമാണ് റദ്ദാക്കിയത്. ദുബായ്, അബുദാബി, ഷാർജ, കുവൈത്ത്, ദോഹ, ബഹ്‌റൈൻ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്.