മലയാറ്റൂരില്‍ പുതുഞായർ തിരുനാളിനു കൊടിയേറി

 
MLyattur thirunal

മലയാറ്റൂർ: മലയാറ്റൂർ കുരിശുമുടിയിലും സെൻ്റ് തോമസ് പള്ളിയിലും (താഴത്തെ പള്ളി) പുതുഞായർ തിരുനാളിനു കൊടിയേറി. താഴത്തെ പള്ളിയിൽ ഇന്നലെ രാവിലെ വികാരി ഫാ. ജോസ് ഒഴലക്കാട്ട് കൊടിയേറ്റി. ആരാധന, ആഘോഷമായ പാട്ടുകുർബാന എന്നിവയുണ്ടായിരുന്നു. കുരിശുമുടി പള്ളിയിൽ വൈകിട്ട് ഫാ. ജോസ് ഒഴലക്കാട്ട് കൊടിയേറ്റി. ആഘോഷമായ പാട്ടുകുർബാന ഉണ്ടായിരുന്നു. കുരിശുമുടിയിൽ ഇന്നു രാവിലെ 9.30നും വൈകിട്ട് 5.30നും ആഘോഷമായ പാട്ടുകുർബാന, നാളെ രാവിലെ 5.30 നും 7.30 നും 9.30 നും കുർബാന, വൈകിട്ട് 5.30 ന് ആഘോഷമായ പാട്ടുകുർബാന.

പുതുഞായർ തിരുനാൾ ദിനമായ 12ന് രാവിലെ 7.30 ന് ആഘോഷമായ പാട്ടുകുർബാന, ഒമ്പതിന് ആഘോഷമായ തി രുനാൾ പാട്ടു കുർബാന, വൈകുന്നേരം മൂന്നിന് പൊൻപണം ഇറക്കൽ. താഴത്തെ പള്ളിയിൽ ഇന്നു രാവിലെ 7.30ന് കുർബാന (പഴയപള്ളിയിൽ), വൈകിട്ട് അഞ്ചിന് രൂപം വെഞ്ചരിപ്പ്, തിരു സ്വരൂപങ്ങൾ പഴയ പള്ളിയിൽ നിന്നു ആഘോഷമായി പുതിയ പള്ളിയിലേക്ക് എഴുന്നള്ളിക്കൽ, ആഘോഷമായ പാട്ടു കുർബാന, വചന സന്ദേശം, തുടർന്ന് അങ്ങാടി പ്രദക്ഷിണം.

നാളെ രാവിലെ 7.30ന് കുർബാന (പഴയ പള്ളിയിൽ), വൈകിട്ട് അഞ്ചിന് ആഘോഷമായ പാട്ടുകുർബാന, തുടർന്ന് അങ്ങാടി പ്രദക്ഷിണം. പുതുഞായർ ദിനത്തിൽ രാവിലെ 5.30ന് കുർബാന, 9.30ന് ആഘോഷമായ തിരുനാൾ പാട്ടു കുർബാന. വൈകിട്ട് അഞ്ചിന് പൊൻപണം എത്തിച്ചേരും. ആറിന് കുർബാന. 19 നാണ് എട്ടാമിടം. പുതുഞായർ തിരുനാളിന് വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 24 മണിക്കൂറും മലകയറുന്നതിനും സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.

Tags

Share this story

From Around the Web