മനുഷ്യക്കടത്തിൽ കുടുങ്ങി ഇന്ത്യക്കാർ: മ്യാൻമാറിൽ കുടുങ്ങി അഞ്ചു മലയാളികൾ. മനുഷ്യ കടുത്ത സംഘത്തിന്റെ പിടിയിലകപ്പെട്ടവരെ എത്രയും പെട്ടെന്ന് രക്ഷിക്കണമെന്ന് എംപിമാർ
 

 
www

അഞ്ചു മലയാളികൾ ഉൾപ്പെടെ 44 ഇന്ത്യക്കാർ മനുഷ്യക്കടത്തുസംഘത്തിന്റെ പിടിയിൽ മ്യാൻമാറിൽ കുടുങ്ങിയതായി വിവരം. കാസർകോട് പടന്ന സ്വദേശി മഷൂദ് അലിയാണ് ഇക്കാര്യങ്ങൾ അധികൃതരെ അറിയിച്ചത്. മഷൂദ് അലിക്കൊപ്പം മുറി പങ്കിട്ടിരുന്ന കൊല്ലം സ്വദേശി ജിഷ്ണുവിനെ കഴിഞ്ഞ ദിവസം മുതൽ കാണാതായെന്നും വിവരമുണ്ട്.

മനുഷ്യക്കടത്തുകാരുടെ പിടിയിലകപ്പെട്ടതു സംബന്ധിച്ച് മഷൂദ് അലി പത്തുദിവസം മുൻപ്‌ ഇന്ത്യൻ എംബസിയെ അറിയിച്ചെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്ന പരാതിയും ഉയരുന്നുണ്ട്. സാമൂഹികമാധ്യമങ്ങൾ വഴിയുള്ള പരസ്യം വിശ്വസിച്ച് റിക്രൂട്ട് ചെയ്യപ്പെട്ടവരാണ് കുടുങ്ങിയത്. യൂറോപ്പ് ആസ്ഥാനമായുള്ള കമ്പനിയുടെ പാക്കിങ് വിഭാഗത്തിലേക്കാണ് ജോലിയെന്ന് തെറ്റുതിരിപ്പിച്ചാണ് ഇവരെ കൊണ്ടുപോയത്.

ഇവർ ഓരോരുത്തരിൽനിന്നും മൂന്നു മുതൽ അഞ്ചു ലക്ഷം രൂപ വരെ സംഘം വാങ്ങുകയും ചെയ്തിരുന്നു. രണ്ടു മാസത്തെ വിസയും ടിക്കറ്റും നൽകി. ഉദ്യോഗാർഥികളെ വിശ്വസിപ്പിച്ച് ബാങ്കോക്കിൽ എത്തിച്ച് ജോലി ചെയ്യിപ്പിച്ചശേഷം അവിടെനിന്ന് യുകെയിലേക്കു മാറ്റുമെന്നാണ് പറഞ്ഞിരുന്നത്.

എന്നാൽ, ഇവരുടെ വലയിൽ അകപ്പെട്ടവരെ തട്ടിപ്പുസംഘം മ്യാൻമാറിലേക്കു മാറ്റുകയായിരുന്നു.

തട്ടിപ്പുസംഘത്തെ എതിർക്കുകയോ ചോദ്യംചെയ്യാൻ ശ്രമിക്കുകയോ  ചെയ്താൽ ക്രൂരമർദ്ദനത്തിന് ഏരിയാക്കിയിരുന്നു. ഫോൺ, പാസ്‌പോർട്ട് എന്നിവ സംഘം കൈക്കലാക്കിയതിനാൽ ഇവർക്ക് പുറംലോകവുമായി ബന്ധപ്പെടാനുമാകുന്നില്ല.

എത്രയും വേഗം സർക്കാരിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും ഇടപെടൽ ഉണ്ടായില്ലെങ്കിൽ അവരുടെ ജീവനുതന്നെ ആപത്താണ്. വിദേശകാര്യ മന്ത്രാലയത്തിന്റെയും എംബസിയുടെയും ഭാഗത്തുനിന്ന്‌ നടപടിയെടുക്കുന്നതിൽ ഉണ്ടാകുന്ന കാലതാമസം കാര്യങ്ങൾ കൂടുതൽ വഷളാക്കും.

അതിനാൽ മ്യാൻമാറിൽനിന്ന് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി തിരികെ നാട്ടിലെത്തിക്കുന്നതിന് എംബസിയുടെ നേതൃത്വത്തിൽ അടിയന്തര നടപടി ഉണ്ടാകണമെന്ന് കെസി വേണുഗോപാലമ്പി വിദേശകാര്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

Tags

Share this story

From Around the Web