മത്സ്യബന്ധനത്തിനിടെ മീന്‍ വയറ്റില്‍ തറച്ചു; യുവാവിന് മരണം
 

 
33333

മംഗളൂരു: കടലില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിന് മീനിന്റെ കൂര്‍ത്ത തല വയറ്റില്‍ തുളച്ചുകയറിയതിനെ തുടര്‍ന്ന് ദാരുണാന്ത്യം. കാര്‍വാര്‍ മജാലി ദണ്ഡേബാഗ സ്വദേശി അക്ഷയ് അനില്‍ മജാലിക്കറാണ് (24) മരിച്ചത്.

ഒക്ടോബര്‍ 14ന് അക്ഷയ് ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് സംഭവം. 10 ഇഞ്ചോളം നീളമുള്ള മൂര്‍ച്ചയുള്ള 'നീഡില്‍ഫിഷ്' കടലില്‍നിന്ന് ബോട്ടിലേക്ക് ചാടി അക്ഷയുടെ വയറ്റില്‍ തറക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ യുവാവിനെ ഉടന്‍ കാര്‍വാറിലെ ക്രിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രണ്ട് ദിവസത്തെ ചികിത്സക്ക് ശേഷം ഡോക്ടര്‍മാര്‍ മുറിവ് തുന്നിച്ചേര്‍ത്ത് യുവാവിനെ ഡിസ്ചാര്‍ജ് ചെയ്തു. എന്നാല്‍ കടുത്ത വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

യുവാവിന്റെ മരണം ചികിത്സാ പിഴവ് മൂലമാണെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധിച്ചു. യുവാവിന് സിടി സ്‌കാനിന് വിധേയനാക്കിയില്ലെന്നും മുറവ് തുന്നിക്കെട്ടുക മാത്രമാണ് ചെയ്തതെന്നും മത്സ്യത്തിന്റെ മുള്ള് യുവാവിന്റെ വയറ്റില്‍ ഉണ്ടായിരുന്നെന്നും കുടുംബം ആരോപിച്ചു.

Tags

Share this story

From Around the Web