ആദ്യം സഭാ അധ്യക്ഷന്മാരെ അധിക്ഷേപിച്ചു, ഇപ്പോൾ സഭാ മുഖപത്രമായ ദീപികയേയും.സഭയെയും പത്രത്തെയും അപമാനിക്കുന്ന പിസി ജോർജിൻ്റെ ഇത്തരം പ്രസ്താവനകൾ പ്രതിഷേധാർഹമാണെന്നു ക്രൈസ്തവർ
കോട്ടയം: ആദ്യം സഭാ അധ്യക്ഷന്മാരെ അധിക്ഷേപിച്ചു, ഇപ്പോൾ സഭാ മുഖപത്രമായ ദീപികയേയും. സഭയെയും പത്രത്തെയും അപമാനിക്കുന്ന ബിജെപി നേതാവ് പി.സി ജോർജിൻ്റെ ഇത്തരം പ്രസ്താവനകൾ പ്രതിഷേധാർഹമാണെന്നു ക്രൈസ്തവർ.
ദീപിക പത്രത്തിന് നേരെ പി.സി. ജോർജ് നടത്തിയ "നാണംകെട്ട പത്രം" എന്ന പ്രയോഗം കടുത്ത വിമർശനങ്ങൾക്ക് വഴിവെക്കുന്നു.
എഫ്.സി.ആർ.എ വിഷയത്തിൽ പത്രം ഒരു നിലപാട് സ്വീകരിച്ചു, അതിന് മറുപടി നൽകേണ്ടത് മാന്യമായ ഭാഷയിലാകണം. പക്ഷേ, എല്ലാത്തിനോടും മോശമായി പ്രതികരിക്കുക എന്നത് ഒരു ശൈലിയായി മാറ്റിയ ഒരാളിൽ നിന്ന് ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാൻ? എന്നാണ് ക്രൈസ്തവർ ചോദിക്കുന്നത്.
ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന മതസ്വാതന്ത്ര്യം നിലവിലുള്ളപ്പോള്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും ക്രൈസ്തവരെ ചുമക്കേണ്ട ആവശ്യം ഇല്ല. സഭാ പിതാക്കന്മാരെയും സമുദായ നേതാക്കന്മാരെയും പത്രത്തേയും അവഹേളിക്കുന്ന പി.സി ജോര്‍ജിന്റെ നടപടിയെ ശക്തമായി അപലപിക്കുന്നതായും ക്രൈസ്തവ സംഘടനകളും പറയുന്നു. പി.സി ജോര്‍ജിനെ കടിഞ്ഞാണ്‍ ഇടാന്‍ ബി.ജെ.പി നേതൃത്വം തയ്യാറാകണമെന്നാണ് ആവശ്യം ഉയരുന്നത്.
പൂഞ്ഞാറില്‍ ജോര്‍ജിനെ മത്സരിപ്പിക്കാന്‍ ബി.ജെ.പി പ്രാദേശിക ഘടകങ്ങൾക്ക് താല്‍പര്യമില്ലായിരുന്നു. പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തില്‍ ഭരണം പിടിക്കുകയും തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞതിനാല്‍ ബി.ജെ.പിക്കു പൂഞ്ഞാറില്‍ പ്രതീക്ഷയുള്ള മണ്ഡലമായിരുന്നു. എന്നാൽ, എതിർപ്പുകൾ മറികടന്നാണ് ജോർജിനെ സ്ഥാനർഥിയാത്തിയത്.
ഇപ്പോൾ, ജോർജിൻ്റെ സഭാ വിരുദ്ധ പ്രസ്താവനകൾ പൂഞ്ഞാറിൽ മാത്രമല്ല, കേന്ദ്ര മന്ത്രി ജോർജ് കുര്യൻ മത്സരിക്കുന്ന ബി.ജെ.പിയുടെ എ ക്ലാസ് മണ്ഡലമായ കാഞ്ഞിരപ്പള്ളിയിൽ പോലും പ്രതിഫലിക്കുന്നുണ്ട്. ഇതു ബിജെപി നേതൃത്വത്തെ ആശങ്കയിലാക്കുന്നു.