നവി മുംബൈയിലെ തീപിടിത്തം; മൂന്ന് മലയാളികളടക്കം നാല് പേർ മരിച്ചു
Oct 21, 2025, 11:26 IST

മുംബൈ: നവി മുംബൈയിൽ തീപിടിത്തത്തിൽ നാല് മരണം. മരിച്ചവരിൽ മൂന്ന് മലയാളികളും. വാഷിയിലെ എംജി അപ്പാർട്ട്മെന്റ് കോംപ്ലക്സിൽ ഇന്നലെ രാത്രിയാണ്. ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം.
കെട്ടിടത്തിലെ തീ നിയന്ത്രണ വിധേയമായെന്നും താമസക്കാരെ മാറ്റിയിട്ടുണ്ടെന്നും അഗ്നിരക്ഷാ സേന അറിയിച്ചു.
ആറ് വയസ്സുകാരിയടക്കം നാല് പേരാണ് അപകടത്തിൽ മരണപ്പെട്ടത്. വേദിക സുന്ദർ ബാലകൃഷ്ണൻ (6), കമല ഹിരാലാൽ ജെയിൻ (84), സുന്ദർ ബാലകൃഷ്ണൻ (44), പൂജ രാജൻ (39) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം സ്വദേശികളാണ്.