ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട് ഫിൻലൻഡ്

 
0

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി ഫിൻലൻഡിനെ വീണ്ടും തിരഞ്ഞെടുത്തു. തുടർച്ചയായ ഒൻപതാം വർഷമാണ് ഫിൻലൻഡ് ഈ നേട്ടം കൈവരിക്കുന്നത്. എന്നാൽ ഇത്തവണത്തെ റിപ്പോർട്ടിൽ യുവാക്കളുടെ ഇടയിലുള്ള സന്തോഷം കുറയുന്നതായും ഇതിന് പ്രധാന കാരണം അമിതമായ സോഷ്യൽ മീഡിയ ഉപയോഗമാണെന്നും ചൂണ്ടിക്കാട്ടുന്നു.

അമിതമായ സോഷ്യൽ മീഡിയയുടെ ഉപയോഗം യുവാക്കളുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. പ്രത്യേകിച്ച് പെൺകുട്ടികളിൽ വിഷാദം, ഉത്കണ്ഠ എന്നിവ വർദ്ധിപ്പിക്കാൻ ഇത് കാരണമാകുന്നു എന്നും മുന്നറിയിപ്പിൽ പറയുന്നു. വീഡിയോകളും മറ്റും കാണുന്നതിലൂടെ കുട്ടികളും സോഷ്യൽ മീഡിയയിൽ അടിമകളാക്കുന്നു. ഇത് യഥാർത്ഥ ജീവിതത്തിലെ സാമൂഹിക ബന്ധങ്ങളെ തകർക്കുന്നതായും റിപ്പോർട്ട് പറയുന്നു.

ശക്തമായ സാമൂഹിക സുരക്ഷ, പരസ്പര വിശ്വാസം, മികച്ച ജീവിത നിലവാരം എന്നിവയാണ് ഫിൻലൻഡിനെ മുൻനിരയിൽ എത്തിക്കുന്നത്. ഡെന്മാർക്ക്, ഐസ്‌ലൻഡ്, സ്വീഡൻ എന്നീ നോർഡിക് രാജ്യങ്ങളാണ് തൊട്ടുപിന്നാലെയുള്ളത്.

Tags

Share this story

From Around the Web