കൊല്ലം ഓച്ചിറയില്‍ വാഹനാപകടത്തില്‍ അച്ഛനും മക്കള്‍ക്കും ദാരുണാന്ത്യം
Sep 4, 2025, 08:59 IST

കൊല്ലം ഓച്ചിറ വലിയകുളങ്ങരയില്‍ വാഹനാപകടം. അച്ഛനും മക്കളും ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം. ഇന്ന് പൂലര്‍ച്ചെയാണ് അപകടം സംഭവിച്ചത്. തേവലക്കര സ്വദേശി പ്രിന്‍സ് മക്കള്‍ അല്‍ക്ക ( 7) , അതുല്‍ (14) , എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
പ്രിന്‍സ് സഞ്ചരിച്ച ജീപ്പും കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ജീപ്പ് പൂര്‍ണമായും തകര്‍ന്നു.
ചേര്‍ത്തയിലേക്ക് പോകുകയായിരുന്നു ബസും എതിര്‍ദിശയില്‍ നിന്ന് വന്ന് ജീപ്പും കൂട്ടിയിടിക്കുകയായിരുന്നു. ജീപ്പില്‍ ഉണ്ടായിരുന്ന മറ്റു രണ്ടുപേര്‍ക്ക് അപകടത്തില്‍ ഗുരുതര പരുക്കേറ്റു. ബന്ധുവിനെ യാത്രയാക്കാനായി നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ പോയി മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.