വ്യക്തിപരമായ തര്‍ക്കത്തിന് വ്യാജ മതനിന്ദ കുറ്റം; അനീതിയ്ക്കു വീണ്ടും ഇരയായി പാക്ക് ക്രൈസ്തവ വിശ്വാസി

ലാഹോർ: പാക്കിസ്ഥാനിലെ വിവാദമായ മതനിന്ദ നിയമത്തിന്റെ മറവില്‍ അറുപത് വയസ്സുള്ള കത്തോലിക്ക വിശ്വാസി നേരിടുന്നത് കടുത്ത നീതി. വ്യക്തിപരമായ വൈരാഗ്യത്തിന്റെ മറവില്‍ ഇസ്ലാം മത വിശ്വാസി ഉന്നയിച്ച വ്യാജ ആരോപണത്തെ തുടര്‍ന്നാണ് ലാഹോറിൽ നിന്നുള്ള അമീർ ജോസഫ് പോള്‍ ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്.
അയൽപക്കത്തെ കടയുടമയായ മുനവർ അലിയാണ് വ്യാജ പരാതിയ്ക്കു പിന്നില്‍. തന്റെ കടയിലെ സംഭാഷണത്തിനിടെ അമീർ ജോസഫ് മുഹമ്മദിനെക്കുറിച്ച് അവഹേളനപരമായ പരാമർശങ്ങൾ നടത്തിയെന്നായിരിന്നു ആരോപണം.
രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങളെ ചുറ്റിപ്പറ്റിയുള്ള സംഭാഷണത്തിൽ മതപരമായ പരാമർശങ്ങളൊന്നുമില്ലെന്ന് ദൃക്‌സാക്ഷികൾ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ മുനവർ അലി കേസ് ചമയുകയായിരിന്നുവെന്നാണ് പാക്ക് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്.
മനുഷ്യാവകാശ സംഘടനയായ ദി വോയ്‌സ് സൊസൈറ്റിയിലെ അഭിഭാഷക അനീക മരിയ ആന്റണിയുടെ നേതൃത്വത്തില്‍ അമീർ ജോസഫിന് വേണ്ടി നിയമ പോരാട്ടം നടത്തി വരുന്നുണ്ട്.