പ്ലാറ്റ്‌ഫോമിൽ നിന്ന് പാളത്തിലേക്ക് വീണു; ജർമ്മനിയിൽ മലയാളി വൈദികന് ട്രെയിനിടിച്ച് മരണം
കോഴിക്കോട്: കുറ്റ്യാടി കള്ളാട് മലയിലെ മാമ്പിലാട് ഭാഗത്ത് യുവാവും യുവതിയും ഒരേ കയറിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പഞ്ചാരപ്പറമ്പത്ത് ചാത്തൻകണ്ടി അജേഷ് (32), പേരാമ്പ്ര സ്വദേശിനി തട്ടാൻകണ്ടി ശരണ്യ (30) എന്നിവരാണ് മരിച്ചത്. മാമ്പിലാട്ടെ ആളൊഴിഞ്ഞ പറമ്പിലെ കശുമാവിലാണ് ഇരുവരെയും കണ്ടെത്തിയത്.
ചൊവ്വാഴ്ച രാവിലെ പുതിയ വീട് അടിച്ചുവാരാൻ പോകുകയാണെന്ന് പറഞ്ഞാണ് ശരണ്യ വീട്ടിൽ നിന്നിറങ്ങിയത്. നേരം വൈകിയിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ പേരാമ്പ്ര പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ശരണ്യയുടെ ഫോൺ ലൊക്കേഷൻ കുറ്റ്യാടി ഭാഗത്താണെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കള്ളാട് മലയിലെ ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.
മരിച്ച ശരണ്യ വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമാണ്. അജേഷ് അവിവാഹിതനാണ്. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.