മുഖ്യമന്ത്രി വി ഡി സതീശന്റെ പേരിൽ വ്യാജ ഫെയ്‌സ്ബുക്ക് പേജ്, സബ്‌സ്‌ക്രിപ്ഷനായി ആവശ്യപ്പെടുന്നത് മാസം 89 രൂപ

 
vd satheesan-2

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ പേരിൽ ഫെയ്‌സ്ബുക്കിൽ വ്യാജ പേജ് നിർമ്മിച്ച് പണപ്പിരിവ് നടത്തുന്നതായി റിപ്പോർട്ട്. 'ചീഫ് മിനിസ്റ്റർ വിഡിഎസ്' എന്ന പേരിലുള്ള വ്യാജ പേജിലാണ് സബ്‌സ്‌ക്രൈബ് ചെയ്യുന്നതിനായി പ്രതിമാസം 89 രൂപ വീതം ആവശ്യപ്പെടുന്നത്.

നിലവിൽ ഫെയ്‌സ്ബുക്കിൽ വി.ഡി. സതീശന്റെ പേരിൽ നിരവധി അക്കൗണ്ടുകൾ ലഭ്യമാണ്. ഇതിൽ അഞ്ചര ലക്ഷത്തിലധികം (5,89,000) ഫോളോവേഴ്‌സുള്ള ഒരു പേജിലാണ് പണം ആവശ്യപ്പെട്ടുള്ള സബ്‌സ്‌ക്രിപ്ഷൻ ഓപ്ഷൻ നൽകിയിരിക്കുന്നത്. എന്നാൽ ഈ പേജിൽ എത്രപേർ പണം നൽകി സബ്‌സ്‌ക്രൈബ് ചെയ്തിട്ടുണ്ടെന്ന വിവരം നിലവിൽ ഒളിപ്പിച്ചു (Hide) വെച്ചിരിക്കുകയാണ്. ഇത്രയധികം ഫോളോവേഴ്‌സുള്ള പേജായതിനാൽ നിരവധി പേർ ഇതിനകം തന്നെ പണം നൽകി കെണിയിൽ പെട്ടിട്ടുണ്ടാകാമെന്നാണ് സൈബർ വിദഗ്ദ്ധരുടെ വിലയിരുത്തൽ.

മുഖ്യമന്ത്രിയുടെ പേരിൽ വെരിഫൈഡ് ആയ ഒരൊറ്റ ഫെയ്‌സ്ബുക്ക് പേജ് മാത്രമേ ഔദ്യോഗികമായി ഉള്ളൂവെന്നും പണം ആവശ്യപ്പെടുന്ന ഇത്തരം പേജുകൾ പൂർണ്ണമായും വ്യാജമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും ഓഫീസ് അറിയിച്ചിട്ടുണ്ട്.

Tags

Share this story

From Around the Web