സിംഗപ്പൂരിൽ വിശ്വാസ വിപ്ലവം; ഈസ്റ്റർ ദിനത്തിൽ സഭയിലേക്ക് എത്തുന്നത് 1200 പുതിയ അംഗങ്ങൾ

 
0999

സിംഗപ്പൂർ: ഈ വർഷത്തെ ഈസ്റ്റർ ദിനത്തിൽ സിംഗപ്പൂർ അതിരൂപതയിലേക്ക് ആയിരത്തിലധികം പുതിയ അംഗങ്ങൾ ചേരുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ ഏറ്റവും വലിയ വിശ്വാസ വളർച്ചയാണിതെന്ന് സഭയുടെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഏകദേശം 1200-ലധികം ആളുകളാണ് ഇത്തവണ മാമ്മോദീസ സ്വീകരിച്ച് സഭയുടെ പൂർണ അംഗങ്ങളാകാൻ ഒരുങ്ങുന്നത്.

2024 ൽ ഫ്രാൻസിസ് മാർപാപ്പ സിംഗപ്പൂർ സന്ദർശിച്ചത് യുവാക്കൾക്കിടയിലും പൊതു സമൂഹത്തിലും വലിയ മാറ്റമുണ്ടാക്കിയതായി വിലയിരുത്തപ്പെടുന്നു. ഇതിനു പുറമെ സഭാംഗങ്ങൾക്കിടയിലെ സജീവമായ സുവിശേഷ പ്രവർത്തനങ്ങളും ഇത്രയധികം ആളുകൾ വിശ്വാസത്തിലേക്ക് കടന്നുവരാൻ കാരണമായിട്ടുണ്ട്. ഇംഗ്ലീഷ്, മാൻഡറിൻ ഭാഷാ വിഭാഗങ്ങളിൽ നിന്നുള്ളവരാണ് പുതിയ അംഗങ്ങളിൽ ഭൂരിഭാഗവും.

"ബൈബിൾ വായനയിലൂടെയും പ്രാർഥനയിലൂടെയും പുതിയ അംഗങ്ങൾ തങ്ങളുടെ വിശ്വാസം ഉറപ്പിക്കണം."- കർദിനാൾ വില്യം ഗോ പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നടന്ന ‘റൈറ്റ് ഓഫ് ഇലക്ഷൻ’ ചടങ്ങുകളിൽ പുതിയ അംഗങ്ങൾ തങ്ങളുടെ വിശ്വാസം പരസ്യമായി പ്രഖ്യാപിച്ചിരുന്നു.

വരാനിരിക്കുന്ന ഈസ്റ്റർ ശുശ്രൂഷകൾക്കിടയിൽ ഇവർ ഔദ്യോഗികമായി സഭയുടെ ഭാഗമാകും. അതിരൂപതയുടെ ചരിത്രത്തിലെ ഈ സുപ്രധാന നാഴികക്കല്ലിനെ വലിയ ആവേശത്തോടെയാണ് സിംഗപ്പൂരിലെ ക്രൈസ്തവ സമൂഹം വരവേൽക്കുന്നത്.

Tags

Share this story

From Around the Web