വെള്ളികുളം സൺഡേ സ്കൂളിലെ  വിശ്വാസോത്സവം ആരംഭിച്ചു
 

 
222

വെള്ളികുളം:വെള്ളികുളം സെൻ്റ്  ആൻ്റണീസ് സൺഡേസ്കൂളിലെ ഒരാഴ്ച നീണ്ടുനിൽക്കുന്ന വിശ്വാസോത്സവം ആരംഭിച്ചു.ഹെഡ്മാസ്റ്റർ ജോമോൻ കടപ്ളാക്കൽ അധ്യക്ഷത വഹിച്ച മീറ്റിംഗിൽ വികാരി ഫാ.സ്‌കറിയ വേകത്താനം വിശ്വാസോത്സവം ഉദ്ഘാടനം ചെയ്തു.

വിശുദ്ധ കുർബാന ,ആരാധന ശുശ്രൂഷ,വർക്ക് ബുക്ക് ,സംഗീതം, പ്രസംഗം മത്സരം, വിശുദ്ധരെ പരിചയപ്പെടൽ, ആക്ഷൻ സോങ്ങ്,ഭവന സന്ദർശനം,സ്കിറ്റ് കോമ്പറ്റീഷൻ,ലോഗോസ് ക്വിസ്, ബൈബിൾ വചന പരീക്ഷ ,ബൈബിൾ കഥപറച്ചിൽ ,ലഹരി വിരുദ്ധ എക്സിബിഷൻ, വിശ്വാസ പ്രഖ്യാപന റാലി തുടങ്ങിയ വിവിധ പരിപാടികൾ ഉൾപ്പെടുത്തികൊണ്ടുള്ള ഒരാഴ്ച നീണ്ടുനിൽക്കുന്ന വിശ്വാസോത്സവമാണ് നടത്തപ്പെടുന്നത്.

 സിസ്റ്റർ ഷാനി താന്നിപ്പൊതിയിൽ, സ്റ്റെഫി മൈലാടൂർ,സിസ്റ്റർ ഷാൽബി മുകളേൽ,ജോസഫ് കടപ്ലാക്കൽ,അൽഫോൻസ ചിറ്റേത്ത്, അനു മുന്തിരിങ്ങാട്ടു കുന്നേൽ,ആൽബിൻ സാജൻ തോട്ടപ്പള്ളിൽ,മരീന കടപ്പാക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.

Tags

Share this story

From Around the Web