റോം രൂപതാതിർത്തിക്കുള്ളിൽ പെട്രോൾ പമ്പിൽ സ്ഫോടനം; ദുഃഖം രേഖപ്പെടുത്തി പാപ്പ
Jul 5, 2025, 10:24 IST

റോം രൂപതയിൽപ്പെട്ട പ്രെനെസ്തീനൊ ലബിക്കാനൊ പ്രദേശത്തെ പെട്രോൾ പമ്പിൽ ഉണ്ടായ വൻസ്ഫോടനത്തിൽ ദുഃഖം രേഖപ്പെടുത്തി ലെയോ പതിനാലാമൻ പാപ്പ. ‘എക്സ്’ സന്ദേശത്തിലൂടെ പാപ്പ തന്റെ വേദന അറിയിച്ചു.
ഈ സ്ഫോടന ദുരന്തത്തിലകപ്പെട്ടവർക്കെല്ലാം വേണ്ടി താൻ പ്രാർഥിക്കുന്നുവെന്നും ദാരുണമായ ഈ അപകടവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ താൻ ആശങ്കയോടെയാണ് കാണുന്നതെന്നും പാപ്പ ഇറ്റാലിയൻ ഭാഷയിൽ ‘എക്സ്’ സന്ദേശത്തിൽ കുറിച്ചു. റോമിൽ പലയിടത്തും പ്രകമ്പനം അനുഭവപ്പെടത്തക്കവിധം ശക്തമായിരുന്നു ജൂലൈ നാലിന് പ്രാദേശികസമയം രാവിലെ 8 മണിക്കു ശേഷമുണ്ടായ ഈ സ്ഫോടനം. ലഭ്യമായ വിവരമനുസരിച്ച്, അനേകർക്ക് പരിക്കു പറ്റിയിട്ടുണ്ട്.