സിറിയയിൽ പ്രാർഥനയ്ക്കിടെ പള്ളിയിൽ സ്ഫോടനം; എട്ടുപേർ കൊല്ലപ്പെട്ടു

 
siriya

സിറിയൻ നഗരമായ ഹോംസിലെ ഒരു പള്ളിയിൽ ഡിസംബർ 26 വെള്ളിയാഴ്ച പ്രാർഥനയ്ക്കിടെ ഉണ്ടായ സ്ഫോടനത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഹോംസിലെ വാദി അൽ-ദഹാബ് പരിസരത്തുള്ള ഇമാം അലി ബിൻ അബി താലിബ് പള്ളിയിലാണ് ആക്രമണം നടന്നതെന്ന് സിറിയൻ അറബ് വാർത്താ ഏജൻസി (സന) റിപ്പോർട്ട് ചെയ്തു.

പള്ളിയിലെ പ്രധാന പ്രാർഥനാ ഹാളിലാണ് സ്ഫോടനം നടന്നതെന്ന് തോന്നുന്നു. ചുവരിൽ ഒരു ചെറിയ ഗർത്തം രൂപപ്പെടുകയും ചുറ്റുമുള്ള പ്രദേശം കത്തി നശിക്കുകയും ചെയ്തു. പ്രാർഥനാ ഇടം അവശിഷ്ടങ്ങൾ കൊണ്ട് നിറ‍ഞ്ഞിരിക്കുകയായിരുന്നു. പുസ്തകങ്ങളെല്ലാം തറയിൽ ചിതറിക്കിടക്കുന്ന നിലയിലായിരുന്നു.

കുറ്റവാളികൾക്കായി അധികൃതർ തിരച്ചിൽ നടത്തുകയാണെങ്കിലും സ്ഫോടനത്തിന് പിന്നിൽ ജിഹാദിസ്റ്റ് ഗ്രൂപ്പായ സരായ അൻസാർ അൽ-സുന്നയാണെന്ന് അധികൃതർ പറയുന്നു. സിറിയൻ സർക്കാർ ഈ ആക്രമണത്തെ ഭീകരവാദ പ്രവർത്തനമായി കണക്കാക്കുന്നു.

Tags

Share this story

From Around the Web