ദുരാചാരങ്ങള്‍ മലബാറിലേക്കു തിരികെ വരുന്നു. മലപ്പുറത്ത് ശൈശവ വിവാഹ നീക്കത്തിൽ ഞെട്ടി കേരളം. രാജ്യത്ത് ശൈശവ വിവാഹ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളം

കോട്ടയം: രാജ്യത്ത് ശൈശവ വിവാഹ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. 0.8 ശതമാനം പേര്‍ മാത്രമാണ് കേരളത്തില്‍ 18 വയസിന് മുമ്പ് വിവാഹിതരാകുന്നതെന്നാണ് പഠനങ്ങൾ. 2019-20 വര്‍ഷത്തെ നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
എന്നാല്‍, ശൈശവ വിവാഹം പൂര്‍ണമായും കേരളത്തില്‍ ഇല്ലാതാക്കനുള്ള ശ്രമങ്ങള്‍ക്കിടെയാണ് മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹത്തിന് നീക്കം എന്ന വിവരം പുറത്തു വന്നത്. 14 വയസുകാരിയും പ്രായാപൂര്‍ത്തിയായ യുവാവും തമ്മിലുള്ള വിവാഹ നിശ്ചയം പോലും നടന്നു.
മുമ്പ് ശൈശവ വിവാഹത്തിന് പോലീസ് കേസെടുക്കം എടുത്ത സംഭവങ്ങളുണ്ടായിട്ടുണ്ടെങ്കിലും അടുത്തകാലത്ത് ഇത്തരം സംഭവങ്ങള്‍ ഉണ്ടായിരുന്നില്ല. ഇതിനിടെയാണ് വീണ്ടും ശൈശവ വിവാഹത്തിന് നീക്കം നടന്നത്.
ശൈശവ വിവാഹം മാത്രമല്ല ഡോക്ടറുടെ സഹായമില്ലതെ വീട്ടില്‍ അക്യൂപങ്ചര്‍ രീതിയില്‍ പ്രസവമെടുക്കുക, കുട്ടികള്‍ക്കു പോളിയോ, മറ്റു വാക്സിനുകൾ നല്‍കുന്നതു നിഷേധിക്കുക, കാന്‍സറിന് പോലും അക്യൂപങ്ചര്‍ ചികിത്സ മതി എന്നിങ്ങനെയുള്ള പ്രവണതകള്‍ മലറബാറില്‍ വര്‍ധിച്ചു വരുകയാണ്.
ഇത്തരക്കാര്‍ ഒരു പ്രത്യേക മത വിഭാഗത്തെ കൂട്ടുപിടിച്ചാണ് ഇത്തരം പ്രവണതകൾ മലബാറിൽ വളര്‍ന്നു വരുന്നതും. ഇക്കൂട്ടര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരും തയാറില്ല. ആരോഗ്യ വകുപ്പിന്റെ നിഷ്‌ക്രിയത്വമാണ് ഇത്തരക്കാര്‍ക്ക് മുതല്‍ കൂട്ടാകുന്നത്.
ഇത്തരം ശ്രമങ്ങൾക്കിടെയാണ് വീണ്ടും ശൈശവ വിവാഹ നീക്കം കൂടി നടക്കുന്നത്. 2.4 ശതമാനമാണ് രാജ്യത്തെ ശരാശരി ശൈശവ വിവാഹ നിരക്ക്. കേരളത്തിലെ സംസ്ഥാന ശരാശരിയേക്കാള്‍ വളരെ ഉയര്‍ന്ന നിരക്കാണിത്.
രാജ്യത്ത് കൂടുതല്‍ ശൈശവ വിവാഹങ്ങള്‍ നടക്കുന്നത് വെസ്റ്റ് ബംഗാളിലാണെന്ന് പഠനങ്ങള്‍ പറയുന്നു. 3.7 ശതമാനം സ്ത്രീകളാണ് സര്‍വേ ഫലം അനുസരിച്ച് വെസ്റ്റ് ബംഗാളില്‍ 18 വയസിന് മുമ്പ് വിവാഹിതരാകുന്നത്. 45.9 ശതമാനം പേരാണ് വെസ്റ്റ് ബംഗാളില്‍ 20 വയസിനുള്ളില്‍ വിവാഹിതരാകുന്നത്.
20 വയസിന് മുമ്പ് വിവാഹതിരായ സ്ത്രീകളില്‍ മാതൃ മരണ നിരക്ക് കൂടുതലാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
സ്ത്രീകളുടെ ശരാശരി വിവാഹപ്രായത്തിന്റെ കണക്കില്‍ കേരളം അഞ്ചാം സ്ഥാനത്താണ്. 23.4 വയസാണ് കേരളത്തിലെ പെണ്‍കുട്ടികളുടെ ശരാശരി വിവാഹപ്രായം.
ജമ്മു കശ്മീര്‍, പഞ്ചാബ്, ഡല്‍ഹി, ഹിമാചല്‍ എന്നീ സംസ്ഥാനങ്ങളാണ് യഥാക്രമം മുന്‍പന്തിയില്‍. 25.3 ആണ് ജമ്മു കശ്മീരിലെ ശരാശരി വിവാഹ പ്രായം. പഞ്ചാബില്‍ 24.2, ഡല്‍ഹിയില്‍ 24.1 എന്നിങ്ങനെയാണ് ശരാശരി വിവാഹപ്രായമെന്ന് കണക്കുകള്‍ പറയുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ് മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ഉയര്‍ന്ന ശരാശരി വിവാഹ പ്രായം റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും ശ്രദ്ധേയമാണ്.
നേരത്തെയുള്ള വിവാഹങ്ങൾ സ്ത്രീകളുടെ ഔദ്യോഗിക ജീവിതത്തെ മാത്രമല്ല, ശാരീരിക വളർച്ചയ്ക്കും തടസമാകുന്നുണ്ട്. ലിംഗ സമത്വവും ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരവും ഉറപ്പാക്കുന്നതിന് പെൺകുട്ടികളുടെ കുറഞ്ഞ വിവാഹ പ്രായം വർദ്ധിപ്പിക്കണമെന്ന ആവശ്യം ഉയരുമ്പോഴാണ് മലപ്പുറത്ത് 14 കാരിയെ വിവാഹം കഴിപ്പിക്കാൻ ശ്രമിച്ചത്.