ദൈവീക സ്നേഹത്തിൽ ജീവിക്കാനുള്ള പ്രചോദനമാണ് ഓരോ ക്രിസ്‌തുമസും: കർദ്ദിനാൾ ബസേലിയോസ് ബാവ

 
5567
തിരുവനന്തപുരം: ദൈവീക സ്നേഹത്തിൽ ജീവിക്കാനുള്ള പ്രചോദനമാണ് ഓരോ ക്രിസ്‌തുമസുമെന്നു മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. തിരുവനന്തപുരം ജില്ലയിലെ വിവിധ സഭകളുടെ ഐക്യ കൂട്ടായ്മയായ യൂണൈറ്റഡ് ക്രിസ്‌ത്യൻ മൂവ്മെൻ്റിൻ്റെ (യുസിഎം) 75-ാമത് ഐക്യ ക്രിസ്‌തുമസ് ആഘോഷ ചടങ്ങിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യചരിത്രത്തിൽ ദൈവത്തിൻ്റെ വലിയ ഇടപെടലാണ് ക്രിസ്‌തുമസെന്നും യുസിഎം രക്ഷാധികാരി കൂടിയായ അദ്ദേഹം പറഞ്ഞു.

കവടിയാർ സാൽവേഷൻ ആർമി ദേവാലയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ യൂണറ്റഡ് ക്രിസ്‌ത്യൻ മൂവ്‌മെൻ്റിൻ്റെ 75-ാമത് ഐക്യ ക്രിസ്മസ് ആ ഘോഷവും പ്ലാറ്റിനം ജൂബിലി വർഷാചരണത്തിൻ്റെ ഉദ്ഘാടനവും മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു. രാഷ്ട്ര പുരോഗതിയിൽ ക്രൈസ്തവരുടെ പങ്ക് ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു. സാൽവേഷൻ ആർമി സംസ്ഥാന അധ്യക്ഷൻ കേണൽ പ്രകാശ് ചന്ദ്ര പ്രധാൻ ക്രിസ്‌തുമസ് സന്ദേശം നൽകി.

യുസിഎം പ്രസിഡൻ്റ് ബെയ്‌സി സഖറി യ, പ്രോഗ്രാം ചെയർമാൻ ഷെവലിയർ ഡോ. കോശി എം. ജോർജ്, സാൽവേഷൻ ആർമി കോർ ഓഫീസർ മേജർ വി.എസ്. മോൻസി, റവ. എൻ. അജി, റവ. ഡബ്ലിയൂ. ലിവിങ്സ്റ്റൺ, എം.ജി. ജയിംസ്, മോളി സ്റ്റാൻലി, സിൽഡ മോൻസി, സെക്രട്ടറി ബിജു ഉമ്മൻ തുടങ്ങിയവർ പ്രസംഗിച്ചു. ഐ ക്യ ക്രിസ്‌മസ് ആഘോഷ ചടങ്ങിൽ ജില്ലയിലെ 16 ക്വയർ ടീമുകൾ ക്രിസ്‌മസ് കാരൾ ഗാനങ്ങൾ ആലപിച്ചു. പ്ലാറ്റിനം ജൂബിലി ലോഗോ പ്രകാശനം, ജീവകാരുണ്യ ധനസഹായ വിതരണം, ഇൻ്റർ സ്‌കൂൾ - ഇൻ്റർ ചർച്ച് കലാമത്സര വിജയികൾക്ക് സമ്മാനദാനം എന്നിവയും ഉണ്ടായിരുന്നു.

പ്ലാറ്റിനം ജൂബിലി ലോഗോ പ്രകാശനം, ജീവകാരുണ്യ ധനസഹായ വിതരണം, ഇൻ്റർ സ്‌കൂൾ - ഇൻ്റർ ചർച്ച് കലാമത്സര വിജയികൾക്ക് സമ്മാനദാനം എന്നിവയും ഉണ്ടായിരുന്നു. ഭാഗ്യസ്മരണാർഹനായ ആർച്ച് ബിഷപ്പ് ബെനഡിക്‌ട് മാർ ഗ്രിഗോറിയോസിൻ്റെ നേതൃത്വത്തിൽ എല്ലാവർഷവും സംയുക്ത ക്രിസ്‌തുമസ് ആഘോഷം നടത്തുന്നതിനായി 1951-ൽ രൂപീകരിച്ച യുണൈറ്റഡ് ക്രിസ്‌മസ് സെലിബ്രേഷൻ കമ്മിറ്റി 1991-ൽ യുണൈറ്റഡ് ക്രിസ്‌ത്യൻ മൂവ്മെന്റ് എന്ന പേരിൽ പുനഃസംഘടിപ്പിച്ച് പ്രവർത്തനം തുടരുകയായിരുന്നുവെന്നും ജൂബിലിയോടനുബന്ധിച്ചു നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നടപ്പാക്കുമെന്നും പ്രോഗ്രാം ചെയർമാൻകൂടിയായ ഡോ.കോശി എം. ജോർജ് അറിയിച്ചു.

Tags

Share this story

From Around the Web