ചെറുക്കേണ്ടവര്‍ പോലും വിദ്വേഷ സംസ്‌കാരത്തിന് വാഴ്ത്തു പാട്ട് പാടുന്നു: ഗീവര്‍ഗീസ് കൂറിലോസ്
Updated: Jul 21, 2025, 07:12 IST

കോഴിക്കോട്: വെള്ളാപ്പള്ളിയുടെ പരാമർശത്തിനെതിരെ രംഗത്തെത്തി ഗീവർഗീസ് കൂറിലോസ്. പഠനത്തിനും ജോലിക്കുമായി കേരളം വിട്ട് വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറുന്ന യുവതയെ ഓര്‍ത്തു ആകാംഷ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ സന്തോഷവും ആശ്വാസവുമാണ് തോന്നുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കുറഞ്ഞ പക്ഷം ജാതി മത വിദ്വേഷം പരത്തുന്ന വര്‍ഗീയതയില്‍ നിന്ന് അവര്‍ക്കു രക്ഷപെടാന്‍ കഴിഞ്ഞല്ലോയെന്നും അദ്ദേഹം പറഞ്ഞു. 'പത്തൊന്‍പതാം നൂറ്റാണ്ടിനെ വെല്ലുന്ന ഭ്രാന്തലായമായി മാറുന്ന നമ്മുടെ നാട് വിടാന്‍ ആരാണ് ആഗ്രഹിക്കാത്തത്?
ചെറുക്കേണ്ടവര്‍ പോലും വിദ്വേഷസംസ്‌കാരത്തിന് വാഴ്ത്തു പാട്ടുകള്‍ പാടുമ്പോള്‍ എന്ത് പറയാന്‍? അധികാരത്തിനു വേണ്ടി ആദര്‍ശങ്ങള്‍ പണയപ്പെടുത്തിയാല്‍ ദൂര വ്യാപക ദുരന്തമായിരിക്കും ഫലം. നമ്മള്‍ എന്ന് മനുഷ്യരാകും,'' അദ്ദേഹം പറഞ്ഞു.