"സഹായിച്ചില്ലെങ്കിലും അപേക്ഷ വാങ്ങിവെക്കാമായിരുന്നു, വലിയ മാനസിക പ്രയാസമുണ്ടായി"; സുരേഷ് ഗോപിക്കെതിരെ അപമാനിതനായ വയോധികൻ
Sep 14, 2025, 13:38 IST

തൃശൂർ: നിവേദനം തഴഞ്ഞുള്ള കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ നടപടിയിൽ പ്രതികരണവുമായി അപമാനിതനായ തയ്യാട്ട് കൊച്ചു വേലായുധൻ. സംഭവത്തിൽ ഒരുപാട് പ്രയാസമുണ്ടായെന്ന് വയോധികൻ പറയുന്നു.
രണ്ടുവർഷം മുമ്പ് തെങ്ങ് വീണ് തകർന്ന വീടിൻ്റെ അറ്റകുറ്റപ്പണിക്കുള്ള സഹായവും തേടിയാണ് എംപിക്ക് അപേക്ഷ നൽകിയത്. സഹായം നൽകിയില്ലെങ്കിലും അപേക്ഷ വാങ്ങി വെക്കാമായിരുന്നെന്നും വയോധികൻ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പുള്ളിൽ വച്ച് നടന്ന കലുങ്ക് വികസന സംവാദത്തിൽ അപേക്ഷയുമായി കൊച്ചു വേലായുധൻ എത്തിയത്. കൊച്ചു വേലായുധൻ അപേക്ഷ നീട്ടിയപ്പോൾ സുരേഷ് ഗോപി അത് വാങ്ങാൻ വിസമ്മതിക്കുകയായിരുന്നു.
ഇത് എംപിയുടെ പണിയേ അല്ല എന്ന് പറഞ്ഞാണ് സുരേഷ് ഗോപി ഇയാളെ തിരിച്ചുവിടുന്നത്. തിരിച്ച് പ്രതികരിക്കാഞ്ഞത് സദസ്സിൽ വച്ച് മന്ത്രിയെ അവഹേളിക്കേണ്ട എന്ന് കരുതിയാണെന്ന് വയോധികൻ പറയുന്നു.