ഷാഫി പറമ്പിലിനെതിരായ ഇ.എൻ സുരേഷ് ബാബുവിന്‍റെ അധിക്ഷേപം; കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസ്
Oct 2, 2025, 09:07 IST

പാലക്കാട്: ഷാഫി പറമ്പിൽ എംപിക്കെതിരായ പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബുവിന്‍റെ അധിക്ഷേപ പരാമർശത്തിൽ കേസെടുക്കാൻ കഴിയില്ലെന്ന് പാലക്കാട് നോര്‍ത്ത് പൊലീസ്. കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി പ്രസിഡന്‍റ് സി.വി സതീഷാണ് പരാതി നൽകിയത്.
പാലക്കാട് എഎസ്‍പിക്ക് നോർത്ത് സി ഐ റിപ്പോർട്ട് സമർപ്പിച്ചു. ബി എൻ എസ് 356 പ്രകാരം അപകീർത്തി കേസ് നേരിട്ട് എടുക്കാൻ കഴിയില്ലെന്നാണ് റിപ്പോർട്ട്. കോടതിയുടെ അനുമതിയോടെ മാത്രമെ കേസെടുക്കാൻ കഴിയുവെന്നാണ് റിപ്പോർട്ട്.