വ്യക്തിജീവിതത്തിൽ ദൈവത്തിന്റെ പ്രവർത്തനത്തിനായി ‘സ്വയം ശൂന്യമാക്കുക’: ലെയോ പാപ്പ
വ്യക്തിപരമായ ജീവിതത്തിൽ ദൈവത്തിന്റെ പ്രവർത്തനം അനുവദിക്കുന്നതിന്, സ്വയം ശൂന്യമാക്കുകയും ആഴത്തിലുള്ള ആന്തരികത വളർത്തിയെടുക്കുകയും ചെയ്യേണ്ടത് ആവശ്യമാണെന്ന് ലെയോ പതിനാലാമൻ മാർപാപ്പ പറഞ്ഞു. വത്തിക്കാനിലെ അപ്പസ്തോലിക് കൊട്ടാരത്തിൽ, വില്ലനോവയിലെ സെന്റ് തോമസ് ഇടവകയിൽ നിന്നുള്ള ഒരു കൂട്ടം തീർഥാടകരെ സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു പാപ്പ.
ജൂബിലി വർഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ കൂടിക്കാഴ്ച നടന്നത്. ജൂബിലി വർഷത്തെ ‘സഭയ്ക്ക് വളരെ പ്രധാനപ്പെട്ട സമയം’ എന്ന് മാർപാപ്പ വിശേഷിപ്പിച്ചു. “നമുക്ക് ലഭിച്ച കഴിവുകളെ നാം തിരിച്ചറിയുകയും അവയെ സമൂഹത്തിന്റെ സേവനത്തിനായി സമർപ്പിക്കുകയും വേണം. ‘ദരിദ്രരുടെ ആർച്ച് ബിഷപ്പ്’, ‘ദൈവത്തിന്റെ ദാനധർമ്മം’ എന്ന് ചരിത്രപരമായി അംഗീകരിക്കപ്പെട്ട വില്ലനോവയിലെ വിശുദ്ധ തോമസിന്റെ (1486–1555) ലാളിത്യത്തെയും പാപ്പ പ്രശംസിച്ചു.
“നമുക്ക് ലഭിച്ച കഴിവുകളെ നാം തിരിച്ചറിയുകയും സമൂഹത്തിന്റെ സേവനത്തിനായി, സമർപ്പിക്കുകയും വേണം. അപ്പോൾ അവ എല്ലാവരുടെയും പ്രയോജനത്തിനായി വർധിക്കും,” പാപ്പ പറഞ്ഞു.