'ഒന്നുകിൽ ആശാന്റെ നെഞ്ചത്ത് അല്ലെങ്കിൽ കളരിക്ക് പുറത്ത്'. കന്യാസ്ത്രീകളുടെ അറസ്റ്റിൽ കേരളത്തിലെ ബിഷപ്പുമാർക്കെതിരെ രൂക്ഷവിമർശനവുമായി വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി
 

 
SIVANKUTTY

തിരുവനന്തപുരം: ഛത്തീഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റിൽ സംസ്ഥാനത്തെ ബിഷപ്പുമാർക്കെതിരെ രൂക്ഷവിമർശനവുമായി മ്രന്തി വി.ശിവൻ കുട്ടി രംഗത്ത്. സംഭവത്തിനെതിരെ ദീപികയിൽ എഡിറ്റോറിയൽ എഴുതിയിട്ട് അരമനയിൽ കയറി ഒതുങ്ങിയിരുന്ന് പ്രാർത്ഥിച്ചാൽ പ്രശ്‌നത്തിന് പരിഹാരമാവില്ല. രാജ്യത്താകെ ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും അതുപോലുള്ള മതത്തിൽപ്പെട്ടവരെയും പൂർണ്ണമായി നീക്കം ചെയ്യുന്നതിനുള്ള കാര്യങ്ങളാണ് കേന്ദ്ര സർക്കാർ ചെയ്തു കൊണ്ടിരിക്കുന്നത്.

ഇന്ത്യയിലെ പ്രധാനമന്ത്രിയല്ലേ അതിന് നേതൃതവം കൊടുത്തു കൊണ്ടിരിക്കുന്നത്. ഇന്ത്യൻ പ്രധാനമന്ത്രിയോട് ഞങ്ങൾക്ക് ഇങ്ങനെയെല്ലാമുള്ള ബുദ്ധിമുട്ട് ഉണ്ട് എന്ന് പറയുന്നതിനുള്ള ധൈര്യം പോലും ഈ തിരുമേനിമാർ കാണുക്കുന്നില്ലല്ലോ എന്നുമാണ് മന്ത്രി ശിവൻ കുട്ടി വിമർശനത്തിൽ വ്യക്തമാക്കുന്നത്.

രണ്ട് കന്യാസ്ത്രീമാരെ റെയിൽവേ സ്‌റ്റേഷനിൽ വെച്ച് അറസ്റ്റ് ചെയ്തു. അവർ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടട്ടെ. എന്നാൽ രാജ്യത്ത് രണ്ട് സ്ത്രീകളെ പ്രത്യേകിച്ച് കന്യാസ്ത്രീമാരെ അറസ്റ്റ് ചെയ്യുന്നതിന് നിയമമില്ലേ എന്നും മന്ത്രി ചോദിച്ചു.

സകലമാന നിയമങ്ങളും ഭരണഘടനയിൽ പറയുന്ന കാര്യങ്ങളും കാറ്റിൽപ്പറത്തിക്കൊണ്ടാണ് ബജ്‌റംഗ്ദളിന്റെ പിന്തുണയോടെ കന്യാസ്ത്രീകളെ ഘോഷയാത്രയായി അറ്‌സ്റ്റ് ചെയ്തുകൊണ്ട് പോയത്. അപ്പോൾ ഒരു തിരുമേനിമാരുടെയും ്രപതിഷേധം കണ്ടില്ലല്ലോ. അവർക്കെല്ലാം അവരുടെ സ്ഥാനങ്ങൾ ഉറപ്പിച്ചു മുന്നോട്ടുപോകുകയെന്ന നിലപാടാണുള്ളത്.


ബാക്കി പാവപ്പെട്ട ക്രിസ്ത്യാനികൾ അനുഭവിക്കേണ്ടത് അനുഭവിക്കട്ടെ എന്നുള്ള നിലയിലായിരുക്കും അവർ ധരിച്ചിട്ടുള്ളത്. എന്തായാലും അവരും വളരെ ഗൗരവമായി ഇക്കാര്യങ്ങൾ ആലോചിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

മുമ്പ് സി.പി.എം എം.എൽ.എയായിരുന്ന മത്തായി ചാക്കോയ്ക്ക് അന്ത്യകൂദാശ നൽകിയതുമായി ബന്ധപ്പെട്ടുയർന്ന വിവാദത്തിലാണ് അന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ താമരശ്ശേരി ബിഷപ്പിനെ നികൃഷ്ടജീവി എന്ന് വിളിച്ച് അപമാനിച്ചിരുന്നു.

അന്ന് അത് വലിയ തോതിൽ ചർച്ചയാവുകയും ചെയ്തിരുന്നു. നിലവിൽ കന്യാസ്ത്രീകളുടെ അറസ്റ്റിൽ സി.ബി.സി.ഐ അടക്കം രംഗത്ത് വന്ന് കഴിഞ്ഞും മന്ത്രി ബിഷപ്പുമാർക്കെതിരെ നടത്തുന്ന വിമർശനം രാഷ്ട്രീയ ലക്ഷ്യങ്ങൾ വെച്ചുള്ളതാണെന്നും കരുതപ്പെടുന്നു.

Tags

Share this story

From Around the Web