ദുക്റാനതിരുനാളും സഭാദിനാഘോഷവും

 
2222

മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ദീപ്തസ്മരണയാചരിക്കുന്ന ജൂലൈ മൂന്ന് വ്യാഴാഴ്ച സീറോമലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ദുക്റാനതിരുനാൾ ആചരണവും സീറോമലബാർസഭാ ദിനാഘോഷവും സംഘടിപ്പിക്കുന്നു.

രാവിലെ ഒമ്പതിന് സീറോമലബാർ സഭയുടെ തലവനും പിതാവുമായ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവിന്റെ മുഖ്യ കാർ മികത്വത്തിൽ ആഘോഷമായ റാസ കുർബാന അർപ്പിക്കും.

11 മണിക്ക് സഭാദിനാഘോഷത്തിന്റെ ഭാഗമായ പൊതുസമ്മേളനം ആരംഭിക്കും. സീറോമലബാർസഭയിലെ വിവിധ രൂപതകളിൽനിന്നുള്ള വൈദിക-അല്മായ-സമർപ്പിത പ്രതിനിധികൾ പങ്കെടുക്കും. സീറോമലബാർ സഭാംഗവും ഹൃദ്രോഗവിദഗ്ധനുമായ പത്മഭൂഷൺ ഡോ. ജോസ് ചാക്കോ പെരിയപ്പുരത്തിനെ ആദരിക്കും.

സീറോമലബാർസഭ 2026 സമുദായ ശാക്തീകരണവർഷമായി ആചരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ സമുദായശാക്തീകരണ കർമ്മ പദ്ധതികൾ യോഗത്തിൽ അവതരിപ്പിക്കും. മാർതോമാ നസ്രാണികളുടെ വിശ്വാസ പൈതൃകത്തിന്റെ ഓർമ്മയും സാമുദായിക ഐക്യബോധത്തിന്റെ ആവിഷ്കാരവുമായി ദുക്റാനതിരുനാളാചരണവും സഭാദിനാഘോഷവും മാറുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി കൊണ്ടിരിക്കുന്നു

 

Tags

Share this story

From Around the Web